ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 8 ദിവസങ്ങള്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ പ്രധാന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം. ഓഗസ്റ്റ് പതിനൊന്നുവരെ ദര്ശനത്തിരുനാളായി ആഘോഷിക്കപ്പെട്ട ഈ തിരുനാളിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട പതാകയുയര്‍ത്തലോടെയാണ് തുടക്കമായത്. വി. കുര്ബ്ബനയ്ക്ക് ക്നാനായ റീജിയന് ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിക്കുകയും ഗുജറാത്ത് മിഷന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. സ്റ്റീഫന്‍ ജയരാജ് സന്ദേശം നല്‍കും ചെയ്തു.
ഒരാഴ്ചയോളം നീണ്ടു നില്ക്കുന്ന തിരുനാളിന്റെ ഭാഗമായി തിങ്കള്‍ മുതല്‍ ബുധന്‍ വരെ ആഘോഷമായ ദിവ്യബലിയും മരിയന്‍ സന്ദേശത്തോടുകൂടിയുള്ള തിരുക്കര്‍മ്മങ്ങളും നടത്തപ്പെട്ടു. ഫാ. ജോസ് തറക്കല്‍, ഫാ. ടോമി വട്ടുകുളം, ഫാ. ജോബി പൂച്ചുകണ്ടത്തില്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.
ഫാ. ജോബി പന്നൂറയില്‍, ഫാ. ജോബി വെള്ളൂക്കുന്നേല്‍, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവരാണ് വ്യാഴം വെള്ളി, ശനി ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചത്. വെള്ളിയാഴ്ച്ച നടത്തിയ തിരുക്കര്‍മ്മങ്ങള്‍ യുവതി-യുവാക്കള്‍ക്ക് വേണ്ടി ഇഗ്ളീഷില് നടത്തപെട്ടപ്പോള്‍, ശനിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനാ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍, സേക്രഡ് ഹാര്‍ട്ടിലെ ഗായക സംഘം, അള്‍ത്താര ശുശ്രൂഷകര്‍ എന്നിവരടക്കമുള്ള സേക്രഡ് ഹാര്‍ട്ട് ഇടവകാംഗങ്ങളാണ്.
ഓഗസ്റ്റ് 8 വെള്ളിയാഴ്ചയിലും, ഓഗസ്റ്റ് 9 ശനിയാഴ്ചയിലും കൂടാരയോഗ കലാമേളയും കലാസന്ധ്യയും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി. ഇടവകയിലെ കൂടാരയോഗങ്ങളുടെയും, തിരുബാലസഖ്യം, ടീന്‍ മിനിസ്ട്രി, യൂത്ത് മിനിസ്ട്രി, യുവജനവേദി തുടങ്ങിയവര്‍ വര്‍ണ്ണവൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു. മെന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രധാന തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 10 ഞായറാഴ്ചത്തെ റാസ കുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത തിരുനാള്‍ പ്രദിക്ഷണവും, വാശിയോടെ നടത്തപ്പെട്ട തിരുനാള്‍ ലേലവും, കുട്ടികള്‍ക്കായി തയ്യാറാക്കിയ വളര്‍ത്തുമൃഗങ്ങളുടെ കാഴ്ച ബംഗ്ളാവും തിരുനാളിന് വര്‍ണ്ണപൊലിമ ചാര്‍ത്തി. സ്നേഹവിരുന്നോടെയാണ് ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചത്. ഓഗസ്റ്റ് 11 തിങ്കളാഴ്ച്ച നടത്തപ്പെട്ട മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബ്ബാനയോടും സെമിത്തേരി സന്ദര്‍ശനത്തോടെയുമാണ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചത്. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളാണ് ദര്ശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്. ഇടവകസ്ഥാപിതമായിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ നടത്തപ്പെട്ട തിരുനാളിന് മെന്‍ മിനിസ്ട്രിയിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു. നാനൂറോളം പ്രസുദേന്തിമാര്‍ തിരുനാളില്‍ പങ്കുകാരായി.
വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന് വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, തിരുനാള്‍ കോര്‍ഡിനേറ്റേഴ്സായ സിബി കൈതക്കത്തൊട്ടിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, പോള്‍സണ്‍ കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മറ്റിയാണ് തിരുനാളിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചത്. തിരുനാളിന്റെ സുഗമവും ഭക്തി നിര്ഭരവുമായ നടത്തിപ്പിനായി സഹകരിച്ച എല്ലാവര്ക്കും ഇടവകവികാരി ഫാ. സിജു മുടക്കോടില്‍ നന്ദി അറിയിച്ചു. അടുത്ത വര്‍ഷത്തെ തിരുനാളിനായി ഇടവകയില്‍ പതിനഞ്ചുവര്‍ഷങ്ങളായി സേവനം ചെയ്ത അല്മായ നേതൃത്വം പ്രസുദേന്തിമാരാകും.
0 Comments