വിവാഹ വാഗ്ദാനം നല്കി യുവതിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.
തമിഴ്നാട് രാമനാഥപുരം സ്വദേശി കാര്‍ത്തിക് രാജിനെ (30) യാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. വാഗമണ്‍ സ്വദേശിനിയുടെ പക്കല്‍നിന്നു രണ്ടു പവന്റെ മാലയാണ് പ്രതി തട്ടിയെടുത്തത്. പുനര്‍ വിവാഹവുമായി ബന്ധപ്പെട്ട് തമിഴ് മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്.
ഡോക്ടര്‍ ആണെന്നും അഭിലാഷ് എന്നാണ് പേരെന്നുമായിരുന്നു പ്രതി പറഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ വഴി ഇരുവരും കൂടുതല്‍ സൗഹൃദത്തിലായി. പിന്നീട് തൊടുപുഴയില്‍വച്ച് കാണാമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു.
തൊടുപുഴയിലെ വസ്ത്രവ്യാപാര ശാലയിലെത്തിയ പ്രതി മുക്കുപണ്ടത്തിന്റെ അഞ്ചു പവന് തൂക്കം വരുന്ന മാല യുവതിക്ക് സമ്മാനിച്ചു. യുവതിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടു പവന്റെ സ്വര്‍ണമാല ഊരി വാങ്ങി യുവാവിന്റെ കൈയിലുള്ള ലോക്കറ്റ് മാലയില്‍ കോര്‍ത്ത് തിരിച്ചു പോകുന്പോള്‍ തരാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
0 Comments