കർക്കടകത്തിൽ ഇലയ്ക്കാട് ഗ്രാമം അയോദ്ധ്യാസമാനം.........

 

കർക്കടകമാസം ഇലയ്ക്കാട് ഗ്രാമം അയോദ്ധ്യായ്ക്ക് സമാനമാണ്. കർക്കടകം ഒന്നുമുതൽ മുപ്പതുവരെ ദിവസവും ഗ്രാമത്തിലെ ഓരോ വീടുകളിലും  രാമായണപാരായണം നടക്കും നാടിന്റെ കാവലാളായ കാക്കി നിക്കാട് ക്ഷേത്ര സന്നിധിയിൽ നിന്നാണ് രാവിലെ പാരായണം തുടങ്ങുന്നത്. ചിങ്ങപ്പുലരിയിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാണ്  30 ദിവസം നീണ്ട മഹാപാരായണം പൂർത്തിയാകുക. 


സമർപ്പണവും പൂജയും നടത്തിയാണ് വീടുകളിൽ രാമായണ പാരായണം അവസാനിപ്പിക്കുക. വൈകുന്നേരം തുടങ്ങുന്ന പാരായണത്തിൽ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ഒത്തുകൂടും. 


കർക്കടക മാസത്തിൽ ദിവസവും നടത്തുന്ന രാമായണപാരായണം ഇലയ്ക്കാട് ഗ്രാമത്തിന്റെ  വ്യത്യസ്തമായ ഒരു ആചാരമായി മാറിക്കൊണ്ടിരിക്കുന്നു. 


 ഗ്രാമീണരുടെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മ കൂടിയാണിത് തുഞ്ചൻ്റെ ശാരിക പൈതൽ ചൊല്ലിയ രാമായണത്തിലെ ബാലകാണ്ഡം മുതൽ പട്ടാഭിഷേകം വരെ പാരായണം ചെയ്യുന്നു കൂടാതെ ദേവീ ദേവ സ്തുതികൾ നിറഞ്ഞ ഭജന കൂടിയാകടമ്പോൾ അരങ്ങ് കൊഴുക്കും





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments