അന്തീനാട് പാലം ഉദ്ഘാടനം ഞായറാഴ്ച



കാലവർഷക്കെടുതിയിൽ തകർന്ന അന്തീനാട് ചർച്ച് റോഡിൽ പുതുക്കി നിർമ്മിച്ച പാലം ഞായറാഴ്ച രാവിലെ 11 മണിക്ക് മാണി സി. കാപ്പൻ എം .എൽ .എ ഉദ്ഘാടനം ചെയ്യും.   


തകർന്ന പാലം പുനർ നിർമ്മിക്കുന്നതിന് വേണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ  അനുവദിച്ചിരുന്നു. പാലം ജംഗ്ഷനിൽ ചേരുന്ന  ഉദ്ഘാടന സമ്മേളനത്തിൽ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ അധ്യക്ഷത വഹിക്കും .


 അന്തീനാട് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ ,  സിജെ തോമസ്  , ഇഗ്നേഷ്യസ്  തയ്യിൽ , വിവിധ രാഷ്ട്രീയ, സാംസ്കാരിക, പ്രതിനിധികൾ തുടങ്ങിയവർ  ആശംസകള ർപ്പിച്ച് സംസാരിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments