ചീറിപ്പായാൻ മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി.. ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നാളെ എത്തും…



  പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കർണാടക സന്ദർശിക്കും. രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ കെ എസ് ആർ റെയിൽവേ സ്റ്റേഷനിൽ വെച്ച് 3 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.  

 ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കും അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ (അജ്നി) നിന്ന് പൂനെയിലേക്കും ഉള്ള ട്രെയിനുകളാണ് ഇവ. 


വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് ശേഷം ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ആർ വി റോഡ് (രാഗിഗുഡ്ഡ) മുതൽ ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷൻ വരെ പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്യും. 
 ഉച്ചയ്ക്ക് 1 മണിയോടെ പ്രധാനമന്ത്രി ബെംഗളൂരുവിലെ നഗര ഗതാഗത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒരു പൊതു ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments