ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം.
സഹയാത്രികനു ഗുരുതര പരുക്ക്.
കാണക്കാരി ആശുപ്രതിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. കുറുപ്പന്തറ ഭാഗത്തേക്കു പോകുവയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം.
നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) ആണ് മരിച്ചത്.
സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments