മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ സ്‌കൂളുകൾക്ക് ബിന്നുകൾ കൈമാറി.


 മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ സ്‌കൂളുകൾക്ക് കളക്ടേഴ്‌സ് @ സ്കൂൾ ബിന്നുകൾ കൈമാറി. 

നഗരസഭാ അങ്കണത്തിൽ ഓഗസ്റ്റ് 18നു നടന്ന ചടങ്ങിൽ 8 സ്കൂളുകൾക്ക് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള രണ്ട് ബിന്നുകൾ വീതം കൈമാറി. പ്രസ്തുത ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോൺ സ്വാഗതം ആശംസിച്ചു. 


കൂടാതെ വിദ്യാഭ്യാസ കലാകായിക സ്ഥിരം  സമിതി അധ്യക്ഷൻ ജോസ് ജെ ചീരാംകുഴി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു വി തുരുത്തൻ, പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥരായ അനീഷ്‌ സി ജി, ഉമേഷിത എം ജി, രഞ്ജിത്ത് ആർ ചന്ദ്രൻ, സോണി ബാബു, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ഗീതാദേവി, യങ് പ്രൊഫഷണൽ അൽഫിയ താജ് എന്നിവർ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments