തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവെ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, ചികിത്സയിലിരുന്ന വയോധിക മരിച്ചു .

 

തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവെ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, ചികിത്സയിലിരുന്ന വയോധിക മരിച്ചു .

 തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. വർക്കല കട്ടിംഗ് സ്വദേശി സാവിത്രിയമ്മ (88) ആണ് മരിച്ചത്. അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.  
 തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവേയാണ് ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടം.  


 ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകൾ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. 4 പേർ വർക്കല താലൂക്ക് ആശുപത്രിയിലും രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വർക്കല കട്ടിംഗ് സ്വദേശിയായ സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരു ന്നത്. ഇതിൽ സാവിത്രി അമ്മയുടെ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്നാണ് മരിച്ചെന്ന വിവരം പുറത്തുവന്നിട്ടുള്ളത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments