“ഉന്നതമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തി നല്കുന്നതായിരിക്കണം യഥാർത്ഥ വിദ്യാഭ്യാസം” -ജ്യോതിസ് മോഹൻ ഐ. ആർ. എസ്.
ഉന്നതമായ സ്വപ്നം കാണുവാനും സാഹചര്യങ്ങളുടെ വെല്ലുവിളികളെ അതിജീവിച്ച് അത് നേടിയെടുക്കാനും വിദ്യാര്‍ത്ഥി കളെ പ്രാപ്തരാക്കുമ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ യഥാർത്ഥ വിജയം കരസ്ഥമാക്കുന്നതെന്ന് ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ IRS. പാലാ സെന്റ് തോമസ് കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവും ഉൾക്കാഴ്ച്ചകളുമാണ് തന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം അനുസ്മരിച്ചു.
2024-25 അധ്യയനവർഷത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ ബിരുദതലത്തിലും ബിരുദാനന്തരബിരുദതലത്തിലും വിജയികളായ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരസമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കോളേജിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ അദ്ദേഹം. കോളേജ് മാനേജരും പാലാ രൂപത മുഖ്യവികാരി ജനറാളുമായ റവ. ഡോ.ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. അറിവിനെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമായി സ്വീകരിക്കുവാനും മാന്യമായ എല്ലാ തൊഴിലുകളെയും ആദരിക്കാനും കഴിയുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയിൽ എന്നിവർ പ്രസംഗിച്ചു. അക്കാഡമിക് ഡീന്‍ ഡോ. ബിജു കെ.സി, റിസേര്ച്ച്ബ ഡീന്‍ പ്രൊഫ. ഡോ. ജിന്സ്ൺ പി. ജോസഫ്, കണ്ട്രോ ളർ ഓഫ് എക്സാമിനേഷൻസ് പ്രൊഫ. ഡോ. റ്റോജി തോമസ്, ഐ.ക്യു.എ.സി കോര്ഡിരനേറ്റർ പ്രൊഫ. ഡോ. തോമസ് വി. മാത്യു, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീന്‍ ശ്രീ. ബോബി സൈമണ്‍,
അസിസ്റ്റന്റ് ഡീന്‍ ശില്പ മാത്യു, ശ്രീ. അലന് സഖറിയ, ഡോ. ജോബന്‍ കെ.ആന്റണി, മഞ്ജേഷ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. പുരസ്കാരാർഹരായ വിദ്യാർത്ഥികൾക്കു പുറമെ മാതാപിതാക്കള്‍, അദ്ധ്യാപകര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരും പുരസ്കാര സമര്പ്പ്ണ ചടങ്ങില്‍ പങ്കെടുത്തു.
0 Comments