കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു.
അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വിജയൻ എന്ന ആൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. സ്ഥലത്ത് ബസ് കാത്തുനിന്ന രണ്ട് യുവതികൾ, തൊട്ടടുത്ത ഓട്ടോയിലിരുന്ന ഒരാൾ എന്നിവർക്കാണ് പരിക്കേറ്റത്.
നഴ്സായ സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുക യായിരുന്നു. ശ്രീക്കുട്ടി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് സംശയം ഉയരുന്നുണ്ട്.
അപകടത്തിന് ശേഷം വാൻ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
യുവതികളെ ഇടിച്ചതിന് ശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാൻ ഓട്ടോയിലിടിച്ചത്. ഓട്ടോയിൽ ഇരിക്കുകയായിരുന്നു വിജയൻ.
0 Comments