വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് പ്രതി അറസ്റ്റിൽ

 

വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ  ജോലി മേടിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പട്ടിത്താനം ഭാഗത്തു താമസത്തിലുള്ള ആവലാതിക്കാരിയുടെയും പിതാവിന്റെയും പക്കൽ നിന്ന് 372000/- (മൂന്ന് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എഴുപത് രൂപ) വാങ്ങിയെടുത്ത് പണം തിരികെ കൊടുക്കാതെയും ജോലി തരപ്പെടുത്തി കൊടുക്കാതെയും വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത  സംഭവത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ  കേസ്സ് രജിസ്സറ്റർ ചെയ്ത് കേസ്സിലെ പ്രതിയായ ശരത്ത് ശശി, Age: 30, S/o ശശി, കുഴിവേലിക്കണ്ടത്തിൽ, കാക്കൂർ, തിരുമാറാടി, പിറവം എന്നയാളെ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻസൽ എ. എസ്സ് ന്റെ നേതൃത്വത്തിൽ SI – മാരായ അഖിൽദേവ് എ. എസ്, ആഷ്ലി രവി, റെജിമോൻ സി.ടി, SCPO സുനിൽ കുര്യൻ, CPO മാരായ അനീഷ് വി.കെ, അജിത്ത് എം. വിജയൻ എന്നിവർ ചേർന്ന് 09.08.2025 തിയ്യതി എറണാകുളം മലയാറ്റൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്ത് 09.08.2025 തിയ്യതി കോടതിയിൽ ഹാജരാക്കിയിട്ടുള്ളതും കോടതി ഇയാളെ റിമാന്റ് ചെയ്തിട്ടുള്ളതുമാണ്.16/01/2024 തിയ്യതി മുതൽ 21/10/2024 തിയ്യതി വരെയുള്ള  കാലയളവിൽ പലപ്പോഴായി പ്രതി ശരത് ശശിയുടെയും, പ്രതിയുടെ സുഹൃത്ത്ന്റെയും അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും അക്കൗണ്ട് മുഖാന്തരവും പണം അയച്ചുകൊടുക്കുകയായിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments