എംസി റോഡിൽ ബസ് ബേകളിൽ ബസ്സുകൾ നിർത്തണം -അഡ്വക്കേറ്റ് സ്റ്റീഫൻ ചാഴികാടൻ



എംസി റോഡിൽ ബസ് ബേകളിൽ ബസ്സുകൾ നിർത്തണം -അഡ്വക്കേറ്റ് സ്റ്റീഫൻ ചാഴികാടൻ 

 എം സി റോഡിൽ ബസ് ബേകളിൽ ബസ്സുകൾ നിർത്താത്തത് മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാന്നും , 
 ബസ് സ്റ്റോപ്പുകൾ കവലകളിൽ നിന്നും മാറ്റി നിശ്ചിത ബസ് ബേകളിൽ നിർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സ്റ്റീഫൻ ചാഴികാടൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.



പുനർ നിർമ്മിച്ച എം സി റോഡിൽ ചിട്ടപ്പെടുത്തിയ സ്ഥലങ്ങളിൽ ബസ് ബേ ഭംഗിയായി നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ ബസ്സുകൾ നിർത്താത്തത് ഏറ്റുമാനൂർ ടൗൺ ,കാരിത്താസ്, കാണക്കാരി, വെമ്പള്ളി തുടങ്ങിയ കവലകളിൽ രൂക്ഷമായഗതാഗതക്കുരുക്കിനിടയാക്കുന്നു.



പോലീസിന് നിർദ്ദേശം നൽകിയാൽ ഇത് നടപ്പാക്കാൻ ആവുന്നതേയുള്ളൂ.ബസ്സുകൾ എല്ലാം തന്നെ ഇപ്പോൾ പ്രധാന കവലകളിൽ തന്നെയാണ് നിർത്തുന്നത്.
അധികാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ കേരള കേരള കോൺഗ്രസിൻറെ നേതൃത്വത്തിൽസമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


എംസി റോഡിൽ നിന്നും കോടതിപ്പടിയിലേക്കുള്ള റോഡ് സ്ഥലം സർക്കാർ ഏറ്റെടുത്ത് ഓട
നിർമ്മിക്കണമെന്നും ,ടൗൺ കുരിശുപള്ളിയുടെ മുന്നിലുള്ള സ്ഥലത്തിന് സർക്കാർ വാഗ്ദാനം ചെയ്ത 24 ലക്ഷം രൂപ കൊടുത്തു തീർത്ത് സ്ഥലം ഏറ്റെടുത്ത്അതിരമ്പുഴ നീണ്ടൂർ ഭാഗത്തേക്ക് ഉള്ള വാഹനങ്ങൾ ഇതുവഴി തിരിച്ചു വിടണമെന്നും
അഡ്വക്കേറ്റ് സ്റ്റീഫൻ ചാഴിക്കാടൻ ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments