കളരിയാംമാക്കൽ പാലം പണി അട്ടിമറിച്ചവർ അവകാശവാദവുമായി രംഗത്തെന്ന് മാണി സി. കാപ്പൻ എം.എൽ.എ



കളരിയാംമാക്കൽ പാലം പണി അട്ടിമറിച്ചവർ അവകാശവാദവുമായി രംഗത്തെന്ന് മാണി സി. കാപ്പൻ എം.എൽ.എ

 സമീപനപാതയില്ലാതെ പണിത കളരിയാംമാക്കൽ പാലം പൂർത്തീകരിക്കാൻ എൽ.ഡി.എഫ് പ്രതിനിധിയായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട താനാണ് 2020 ൽ 13 കോടി 29 ലക്ഷം രൂപ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അനുവദിപ്പിച്ചതെന്നും സ്ഥലം ഏറ്റെടുക്കാനും പണി പൂർത്തി കരിക്കാനും ഇപ്പോൾ ഭരണത്തിൽ പങ്കാളിത്തമുള്ളവർ നിരന്തരം തടസ്സം സൃഷ്ടിച്ചുവെന്നും മാണി സി. കാപ്പൻ എം.എൽ.എ. പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് കെ. എം മാണി താല്പര്യമെടുത്ത് പാലം പണിതെങ്കിലും സമീപന പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുകയോ പണം അനുവദിക്കുകയോ ചെയ്തിരുന്നില്ല. പ്രദേശവാസികളുടെ ആവശ്യപ്രകാരം താൻ താല്പര്യമെടുത്ത് ഫണ്ട് അനുവദിച്ചതിനു ശേഷം റോഡ് നിർമ്മാണത്തിനായി നിരന്തരം പരിശ്രമിച്ചതിന്റെ ഫലം കൊയ്യാനാണ് തടസ്സം സൃഷ്ടിച്ചവർ ഇപ്പോൾ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തടസ്സവാദങ്ങൾ സൃഷ്ടിച്ചവർ തന്നെ ഫയൽ പൊടിത്തട്ടി എടുത്തതിൽ സന്തോഷമുണ്ട്. നാടിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും തടസമുണ്ടാക്കിവർ പരിഹരിക്കാൻ ശ്രമിക്കുന്നത് പശ്ചാത്താപം കൊണ്ടാണോ ഇലക്ഷൻ മുമ്പിൽ കണ്ടാണോ എന്ന് കാത്തിരുന്നു കാണാമെന്ന് എം.എൽ.എ പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments