തൊഴിലവസരങ്ങളുടെ അക്ഷയ ഖനിയൊരുക്കാൻ അരുവിത്തുറ കോളേജിൽ പ്ലേസ്മെന്റ് സെൽ പ്രവർത്തനോദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും.



തൊഴിലവസരങ്ങളുടെ അക്ഷയ ഖനിയൊരുക്കാൻ അരുവിത്തുറ കോളേജിൽ പ്ലേസ്മെന്റ് സെൽ പ്രവർത്തനോദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും.

 വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങളുടെ അക്ഷയ ഖനി ഒരുക്കാൻ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പ്ലേസ്മെന്റ് സെല്ലിൻ്റെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരി തെളിഞ്ഞു.


പ്ലേസ്മെന്റ് സെല്ലിൻ്റെയും കരിയർ സെമിനാറിന്റെയും ഉദ്ഘാടനം  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വലവൂരിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ഡോ മിലിന്ത് തോമസ് തേമാലിൽ ഉദ്ഘാടനം ചെയ്തു.ബിരുദാനന്തര വിദ്യാഭ്യാസവും തൊഴിലവസര സാധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു.


കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,പ്ലേസ്മെന്റ് സെൽ കോഡിനേറ്റർമാരായ ഡോ ജെമിനി ജോർജ് ബിനോയ് സി ജോർജ് ,അനീഷ് പി സി തുടങ്ങിയവരും സംസാരിച്ചു.കഴിഞ്ഞവർഷം കലാലയത്തിൽ നിന്നും പ്ലേസ്മെന്റ് സെല്ലിലൂടെ നൂറോളം വിദ്യാർത്ഥികൾ വിവിധ അന്താരാഷ്ട്ര കമ്പനികളിൽ ഉദ്യോഗം നേടിയിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments