കുടുംബം നന്ദി പ്രകാശനത്തിൻ്റെ വേദിയാകണം - ഫാ ജോസഫ് നരിതൂക്കിൽ



കുടുംബം നന്ദി പ്രകാശനത്തിൻ്റെ വേദിയാകണം - ഫാ ജോസഫ് നരിതൂക്കിൽ

കുടുംബം നന്ദി പ്രകാശനത്തിൻ്റെയും സന്തോഷത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും വേദിയാകണമെന്ന് പാലാ രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ ജോസഫ് നരിതൂക്കിൽ . കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മാതൃ പിതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . 


തുടർന്ന് മാതാപിതാക്കൾക്കായി ക്ലാസ് നയിച്ച ഈരാറ്റുപേട്ട ജനമൈത്രി എസ്ഐ ശ്രീ ബിനോയ് തോമസ് സമകാലിക കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലഹരി -സൈബർ കുറ്റകൃതങ്ങളെ ക്കുറിച്ചും വിശദമായി പ്രഭാഷണം  നടത്തി. 


വികാരി റവ ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ , സജി നാഗമറ്റത്തിൽ ,  ജെയ്മോൻ പുത്തൻപുരയ്ക്കൽ , ഡോ പ്രിൻസ് മണിയങ്ങാട്ട് , അനിൽ ചെരിപുറം എന്നിവർ പ്രസംഗിച്ചു .


ജെയിംസ് പെരുമന ,സജി പാറശ്ശേരിയിൽ ,ടോമിച്ചൻ പിരിയന്മാക്കൽ , സണ്ണി കളരിക്കൽ ടോണി പായിക്കാട്ട് ,  ജിനോ വെട്ടു വയലിൽ , ജോർജുകുട്ടി കുന്നപ്പള്ളിൽ ,  വർഗീസ് പാത്രപാങ്കൽ , എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments