കേരള എക്‌സ്പ്രസിൽ നിന്നും യുവതിയുടെ ക്യാമറ മോഷ്ടിച്ച കേസിൽ ബീഹാർ സ്വദേശി അറസ്റ്റിൽ


 കേരള എക്‌സ്പ്രസിൽ നിന്നും യുവതിയുടെ ക്യാമറ മോഷ്ടിച്ച കേസിൽ ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്. ബീഹാർ ദർബാങ് കുച്ച് ബീഹാർ ദുൻകർ സ്വദേശി അനിലിനെ(55)യാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  


കഴിഞ്ഞ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള എക്‌സ്പ്രസിൽ ചങ്ങനാശേരിയിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു യുവതി. ഇവരുടെ 85000 രൂപ വില വരുന്ന ക്യാമറയാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 


തുടർന്ന് ആർപിഎഫ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ജിബിൻ, ആർപി.എഫ് കോൺസ്റ്റബിൾ അഭിലാഷ് , സുനിൽ എന്നിവരുടെ സഹായത്തോടെ യാണ് കോട്ടയം റെയിൽവേ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 85000 രൂപ വിലയുള്ള ക്യാമറയും പൊലീസ് സംഘം കണ്ടെത്തി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments