പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ മധുര സ്വദേശിയായ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.
തൃക്കാക്കരയിലെ ആശുപത്രിയിലാണ് പതിനേഴുകാരി വ്യാഴാഴ്ച പുലർച്ചെ പ്രസവിച്ചത്. ആധാർ കാർഡിൽ നിന്ന് പെൺകുട്ടിയുടെ പ്രായം ബോധ്യപ്പെട്ട ആശുപത്രി അധികൃതരാണ് പോലീസിനു വിവരം നൽകിയത്. ഭർത്താവിനെതിരേ പോക്സോ ചുമത്തിയാണ് കേസെടുത്തത്.
0 Comments