ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം.....കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ .


ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം.... കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ .

  ദളിത്  വിമോചനത്തെ ഭയക്കുന്നവർ ന്യൂനപക്ഷ വിഭാഗങ്ങളെ ദുർബലമാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമാണ് ഛത്തീസ്ഗഡ്സംഭവമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ . അജ്ഞതയുടെയും അടിമത്വത്തിൻ്റെയും അവസ്ഥയിൽ നിന്ന് ദളിത്, ആദിവാസി ജന വിഭാഗങ്ങൾക്ക് അക്ഷരജ്ഞാനവും അക്ക ബോധവും പകർന്ന് വിവിധ തൊഴിലവസരങ്ങളിലേക്ക് കൈപിടിച്ചു നയിക്കുന്ന ക്രൈസ്തവ സിസ്റ്റേഴ്സിൻ്റെ നേർക്ക് ഉണ്ടാകുന്ന അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായല്ല മറിച്ച് ആസൂത്രിത നീക്കമായി കാണേണ്ടതുണ്ടെന്നും ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു. 


സാമൂഹ്യ സേവന ശുശ്രൂഷകളിലൂടെ  ദളിതരുടെ മോചനത്തിനായി സിസ്റ്റർമാർ പരിശ്രമിക്കുമ്പോൾ വിദ്യാഭ്യാസം സിദ്ധിച്ചാൽ അവകാശബോധമുള്ളവരായി ദളിത് സമൂഹം മാറിയേക്കും  എന്ന് വിചാരിച്ച് ഭയപ്പെടുന്ന ഭൂരിപക്ഷ വർഗീയ വാദികൾക്കായി ഗുണ്ടാപ്പണി ചെയ്യുന്ന ബജറങ്ങ്ദൾ പ്രവർത്തകർ  ആൾക്കൂട്ട വിചാരണയും ശാരീരിക ഉപദ്രവങ്ങളും അവസാനിപ്പിക്കാൻ തയ്യാറാകണം. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയും നിയമ സംവിധാനങ്ങളെയും അട്ടിമറിച്ച് സ്വന്തം താല്പര്യങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ  ശ്രമിക്കുന്ന വർഗീയ കുറ്റവാളികൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമയബന്ധിതമായി ശക്തമായ നടപടികൾ സ്വീകരിക്കണം.  രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ    വൈദികർക്കും സിസ്റ്റേഴ്സിനും ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും  നേരെ തുടരുന്ന അതിക്രമങ്ങൾ ഭയപ്പെടുത്തലിന്റെയും ന്യൂനപക്ഷ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ഗൂഢനീക്കങ്ങളുടെയും ഭാഗമാണെന്നും ഇതിനെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.


 ദുർഗ് റയിൽവേ സ്‌റ്റേഷനിൽ ആൾക്കൂട്ട വിചാരണയ്ക്കു വിധേയമായി അക്രമിക്കപ്പെട്ട് ജയിലടയ്ക്ക പ്പെട്ട സിസ്റ്റർമാ രുടെ പേരിലുള്ള കള്ളക്കേസ് പിൻവലിച്ച് നീതി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരമറ്റം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല പ്രതിഷേധ ജ്വാല തെളിച്ചു.


 മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ബെന്നി വടക്കേടം, ജോർജുകുട്ടി പുറ്റത്താങ്കൽ, സണ്ണി മാന്തറ, പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജേക്കബ് തോമസ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിജോ വരിക്കമുണ്ട, സൽജു പാലാപുളിയ്ക്കൽ, കെ.എസ്. സി (എം) ജില്ലാ പ്രസിഡൻ്റ് അമൽ ചാമക്കാല, പഞ്ചായത്തു മെമ്പർ കെ.കെ. രഘു തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് പ്രസിഡൻ്റുമാരും നേതാക്കളുമായ ജോർജ്കുട്ടി കുന്നപ്പള്ളി, ടോമി മുടന്തിയാനി,ജോസ് കല്ലന്തറ, ആൻ്റോ പാലാപുളിയ്ക്കൽ, ജോയി കീച്ചേരിൽ, സജി കാഞ്ഞിരക്കാട്ട്, ബിനു വലിയപറമ്പിൽ,സണ്ണി കളരിക്കൽ, ടോമിച്ചൻ കുളത്തുങ്കൽ, തങ്കച്ചൻ പ്ലാത്തറ, രാമചന്ദ്രൻ കണ്ണമൂല ,ജോമോൻ കൈതനാൽ, ബെന്നി തോലാനിക്കൽ, ജോസ് മാത്യു, ജോസഫ് ഓലിയ്ക്കതകടി എന്നിവർ നേതൃത്വം കൊടുത്തു. എവർഗ്രീൻ നഗറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കാഞ്ഞിരമറ്റം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments