കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് കുമ്മണ്ണൂരില്‍ നടക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
സ്ത്രീകളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനും ജീവിത ശൈലി രോഗങ്ങളില്‍ നിന്നും മുക്തമായി ആരോഗ്യമുള്ളവരാക്കുന്നതിനും വേണ്ടിയാണ് കുമ്മണ്ണൂരില്‍ സാംസ്‌കാരിക നിലയത്തിന് പിറകുവശം വയോജന വിശ്രമ കേന്ദ്രത്തിന്റെ മുകളിലത്തെ നിലയില്‍ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു പറഞ്ഞു.
2024-25 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ഒന്‍പത് ലക്ഷം രൂപാ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments