കിടങ്ങൂർ ചെക്ക് ഡാം മിനി പാർക്കിന്റെ നിർമ്മാണം ആരംഭിച്ചു...



കിടങ്ങൂർ  ചെക്ക് ഡാം  മിനി പാർക്കിന്റെ നിർമ്മാണം ആരംഭിച്ചു...


 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലപഞ്ചായത്ത്  മെമ്പർ ജോസ് മോൻ മുണ്ടക്കൽ അനുവദിച്ച അഞ്ച് ലക്ഷം  രൂപ ഉപയോഗിച്ച്  കിടങ്ങൂർ ചെക്ക് ഡാമിന് സമീപം നിർമ്മിക്കുന്ന ചെക്ക് ഡാം  മിനി പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മുണ്ടക്കൽ  നിർമ്മാണം ഉദ്ഘാടനം നിർവഹിച്ചു.


 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് E M ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രൊഫസർ  ഡോക്ടർ മേഴ്സി ജോൺ, അശോകുമാർ  പൂതമന.  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ദീപതല  സുരേഷ്, പി ജി സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ എം  രാധാകൃഷ്ണൻ, തോമസ് മാളിയേക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രശ്മി രാജേഷ്, കൈരളി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്  രാധാ പ്രദീപ്, 


സെക്രട്ടറി രാധാകൃഷ്ണ കുറിപ്പ്, ട്രഷറർ വേണുഗോപാലൻ നായർ, ഗോപാലകൃഷ്ണൻ നായർ പേരൂർ, പ്രിൻസി മനോജ്, എൻ എസ് എസ് കരയോഗം പ്രസിഡന്റ് എം ദിലീപ് കുമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സുനിൽ ഇല്ലിമൂട്ടിൽ, ശ്രീകുമാർ ചെട്ടിയാപറമ്പിൽ, മഹേഷ് കുമാർ ൻ, റെജിമോൻ കപ്ലങ്ങാട്ട്, പ്രദീപ്കുമാർ കൂടാരപ്പള്ളി, സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments