പാലാ മഹാത്മ ഗാന്ധി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നവാഗതർക്ക് സ്വാഗതമേകി വരവേല്പ് 2026



പാലാ മഹാത്മ ഗാന്ധി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്  വൺ വിദ്യാർത്ഥികൾക്ക് സ്വാഗതമേകിക്കൊണ്ട്  വരവേല്പ് 2026  സംഘടിപ്പിച്ചു.

 പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. എല്ലാത്തരം ഉയർച്ചകൾക്കും അവസരമൊരുക്കുന്നതാണ്  വിദ്യാലയം. പഠനവും  നിങ്ങളുടെ ഉന്നതിയുമായിരിക്കണം ലക്ഷ്യം. 


യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള  ലഹരി ഉപയോഗത്തിലേയ്ക്കും മറ്റ് ചൂഷണങ്ങളിലേയ്ക്കും വഴിതെറ്റി പോവാതെ കരുതലോടെ മുന്നോട്ടു പോവേണ്ട കാലം കൂടിയാണിതെന്ന് ദിയ ബിനു പുളിയ്ക്കക്കണ്ടം വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. പ്രിൻസിപ്പാൾ ജയകുമാരി വി. ആർ അദ്ധ്യക്ഷയായിരുന്നു. 


വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിജി ബൈജു കൊല്ലം പാമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ, പി .ടി. എ. പ്രസിഡൻ്റ് രാജേഷ്      പാറയ്ക്കൽ, 
എസ്. എം. സി. ചെയർമാൻ കെ. എൻ. ശിവദാസ് ,  എച്ച് . എം . ഇൻ ചാർജ് കെ.ടി. സുനിൽ എന്നിവർ ആശംസകൾ നേർന്നു. 



സൗഹൃദ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'മക്കളെ അറിയൻ'  എന്ന വിഷയത്തിൽ ഡോ. രാജു ഡി. കൃഷ്ണപുരം ബോധവത്ക്കരണക്ലാസ് നയിച്ചു.     

നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ് , സൗഹൃദ ക്ലബ്ബ് കോ ഓഡിനേറ്റർ അനുമോൾ വി.ജി., കരിയർ ക്ലബ്ബ് കോ ഓഡിനേറ്റർ അനിൽകുമാർ കെ.ജി. മലയാളം അദ്ധ്യാപകൻ പി.ബി. അനിൽകുമാർ, ലിൻസി എം അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments