അരുണാപുരത്ത് ഹെൽത്ത് സെൻ്റർ, കുടിവെള്ളപദ്ധതി, സ്‌മാർട്ട് അംഗണവാടി എന്നിവ യാഥാർത്ഥ്യമാവുകയാണെന്ന് പാലാ നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു......
സ്വന്തം ലേഖകൻ
പാലാ നഗരസഭാ ഇരുപത്തിരണ്ടാം വാർഡ് അരുണാപുരത്ത് ഹെൽത്ത് ആന്റ്റ് വെൽനസ് സെന്റർ ഈ മാസം 16-ാം തീയതി, ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 3.00- മണിക്ക് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ഇത് അരുണാപുരം, മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യപരിപാലനരംഗത്ത് വലിയ നേട്ടമാണെന്ന് വാർഡ് കൗൺസിലറും, നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ടു പറഞ്ഞു. അരുണാപുരം ബൈപാസ് റോഡിൽ പൂർണ്ണശ്രീ ബിൽഡിംഗിലാണ് സെൻ്റർ പ്രവർത്തിക്കുക രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് പ്രവർത്തനസമയം ഡോക്‌ടർ, നേഴ്സ്, ഫാർമസി സേവനങ്ങൾ സൗജന്യമാണ്. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിപ്രകാരമാണ് ഇതു തുടങ്ങുന്നത്.
വീഡിയോ ഇവിടെ കാണാം 👇👇👇
അരുണാപുരം ഇരുപത്തിരണ്ടാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മീനച്ചിൽ ആറ്റിൽ നഗരസഭയുടെ എഴുപത്തിയഞ്ചുലക്ഷം രൂപ ഘട്ടം ഘട്ടമായി മുടക്കി പുതിയ കിണറും, പമ്പുഹൗസും ഫിൽറ്റർ സിസ്റ്റവും സ്ഥാപിച്ചു. ഇവയുടെ ഉദ്ഘാടനം ഈ മാസം പതിനാറാം തീയതി, ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 2.30-ക്ക് ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും: പ്രസ്‌തുത നിർമ്മാണങ്ങൾ കൊണ്ട് ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുകയാണെന്ന് കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു. കേരള വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കിണറും, പമ്പുഹൗസും തീർത്തിട്ടുള്ളത്. ആധുനിക രീതിയിൽ വെള്ളം ഫിൽറ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ചെയിതിട്ടുണ്ട്.
അരുണാപുരം കരേപ്പാറ അംഗണവാടി പൂർണ്ണമായും നവീകരിച്ച് സ്‌മാർട്ട് അംഗണവാടിയാക്കുന്ന ജോലികൾ പൂർത്തീകരിച്ചു വരികയാണെന്നും നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് നിർമ്മാണമെന്നും കൗൺസിലർ പറഞ്ഞു വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ടൗൺ ബ്യൂട്ടിഫിക്കേഷൻ, വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് വർക്കിംഗ് വിമൻസ് ഹോസ്റ്ററ് പുനരാരംഭിക്കൽ, മുനിസിപ്പൽ എ.സി. കോൺഫ്രൻസ് ഹാൾ നിർമ്മാണം, ടൗൺ ബസ് സ്റ്റാൻ്റ് വെയിറ്റിംഗ് ഷെഡ് നവീകരണം തുടങ്ങിയ മുനിസിപ്പൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പൂർത്തിയാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments