വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ ഇന്നലെ വൈകിട്ട് പൂജവയ്പ്പ് നടന്നു.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ തൂലികാപൂജയ്ക്കും തുടക്കമായി. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്നും നാളെയും കൂടി സരസ്വതി മണ്ഡപത്തില്‍ തൂലികാ പൂജയും വിശേഷാല്‍ സരസ്വതി പൂജയും നടക്കും. രണ്ടാം തീയതി രാവിലെ 7 മുതല്‍ വിദ്യാരംഭവും പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും ആരംഭിക്കും. പ്രമുഖ കവി ആര്‍.കെ. വള്ളിച്ചിറ നേതൃത്വം നല്‍കും. പുസ്തകം പൂജയ്ക്ക് വച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂജിച്ച തൂലികകള്‍ വിതരണം ചെയ്യും. മഹാഫല മധുരനിവേദ്യവും അവല്‍പ്രസാദ വിതരണവുമുണ്ട്.
ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ പൂജവയ്പ്പ് നടന്നു. ഇന്നലെ വൈകുന്നേരം ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തില്‍ ദേവീപൂജയും, പൂജവയ്പ്പും, സഹസ്രനാമാര്‍ച്ചനയും നടന്നു. ഇന്ന് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ദുര്‍ഗ്ഗാ പൂജ സഹസ്രനാമാര്‍ച്ചന,
നാളെ മഹാനവമിക്ക് രാവിലെയും വൈകിട്ടും വിശേഷാല്‍ ദേവീപൂജ,സഹസ്രനാമാര്‍ച്ചന, ആയുധപൂജ ഇവ നടക്കും.

വിജയദശമി ദിനമായ 2 ന് രാവിലെ 6 മുതല്‍ മേല്‍ശാന്തി സനീഷ് ശാന്തിയുടെ കാര്‍മ്മികത്വത്തില്‍, സരസ്വതീപൂജയും,തൂലികാ പൂജയും പൂജയെടുപ്പും, വിദ്യാരംഭവും നടക്കും.
ക്ഷേത്രത്തില്‍ പുസ്തകം പൂജയ്ക്ക് വച്ച എല്ലാവര്‍ക്കും, പൂജിച്ച പേനയും, ജപിച്ച് മന്ത്രസിദ്ധി വരുത്തിയ സാരസ്വതഘൃതവും വിതരണം ചെയ്യും. ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും മധുര പലഹാര വിതരണവും ഉണ്ടായിരിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
പാലാ വെള്ളാപ്പാട് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ന് ദുര്‍ഗ്ഗാഷ്ടമി പൂജയും നാളെ ആയുധപൂജയും വ്യാഴാഴ്ച സമൂഹസാരസ്വതാര്‍ച്ചന, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും നടക്കും.
ഐങ്കൊമ്പ് പാറേക്കേവ് ഭദ്രകാളി ക്ഷേത്രം, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, രാമപുരം നാലമ്പലങ്ങള്‍ എന്നിവിടങ്ങളിലും വിജയദശമി ആഘോഷ ഭാഗമായി വിവിധ പൂജകള്‍ നടക്കും.
പേണ്ടാനംവയല്‍ ശ്രീബാലഭദ്ര ക്ഷേത്രത്തില്‍ നവരാത്രി ഉത്സവ ഭാഗമായുള്ള പൂജവയ്പ്പ് നടത്തി. പറവൂര്‍ ശശിധരന്‍ തന്ത്രി, മുകേഷ് ശാന്തി, വിഷ്ണു ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് നവരാത്രി പൂജാ ചടങ്ങുകള്‍ നടക്കുന്നത്.

കിടങ്ങൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ പൂജവയ്പ്പ് നടത്തി. വിജയദശമിനാളില്‍ രാവിലെ 6ന് ഗണപതിഹോമം, 7ന് വിശേഷാല്‍ സരസ്വതീപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, 7.30ന് ധാര,8ന് വിശേഷാല്‍ പൂജ എന്നിവ നടക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments