പുസ്തക വായന മഹത്തായ സംസ്‌കാരം - മാണി സി. കാപ്പന്‍



പുസ്തക വായന മഹത്തായ ഒരു സംസ്‌കാരമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. പുസ്തകങ്ങളും വര്‍ത്തമാന പത്രങ്ങളും മറ്റ് ആനുകാലികങ്ങളുമൊക്കെ നിര്‍ബന്ധപൂര്‍വ്വം തന്നെ വായിക്കാന്‍ പുതുതലമുറ മുന്നോട്ട് വരണമെന്നും മുതിര്‍ന്നവര്‍ ഇതിനുള്ള പിന്തുണ നല്‍കണമെന്നും അദ്ദേഹം തുടര്‍ന്നു. 

 
ഏഴാച്ചേരി നാഷണല്‍ ലൈബ്രറിയുടെ പുതുക്കി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

 
നാഷണല്‍ ലൈബ്രറി പ്രസിഡന്റ് അഡ്വ. വി.ജി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് മെമ്പര്‍ സ്മിത അലക്‌സ്, മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ഡോ. സിന്ധുമോള്‍ ജേക്കബ്, റോയി ഫ്രാന്‍സീസ്, ലൈബ്രറി സെക്രട്ടറി ആര്‍. സനല്‍കുമാര്‍, ടി.എന്‍. പുഷ്പ എന്നിവര്‍ പ്രസംഗിച്ചു. 
 
 
മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ എം.എല്‍.എ. ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപാ മുടക്കിയാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്. 



 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments