ചെറു പുഷ്പ മിഷൻ ലീഗ് (സി.എം.എൽ) സംസ്ഥാന തലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ സ്റ്റാർ പദവി പാലാ രൂപാതയിലെ രത്നഗിരി ശാഖ കരസ്ഥമാക്കി
2024-2025 പ്രവർത്തന വർഷത്തിൽ ശാഖ രാക്ഷാധികാരി റവ.ഫാ.മൈക്കിൾ നരിക്കാട്ട്, ഡയറക്ടർ മാത്യു കണിയാംപടി യുടെയും നേതൃത്യത്തിൽ നടന്ന പ്രേഷിത പ്രവർത്തനങ്ങളെ ആദരാമാക്കിയാണ് ഈ ആദരവ്.
നവംബർ 8 ന് കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്-ൽ വച്ച് നാടത്തിയ സി.എം.എൽ സംസ്ഥാന വാർഷിക സമ്മേളത്തിൽ രത്നഗിരി ശാഖ ഡയറക്ടർ റവ.ഫാ.മാത്യു കണിയാംപടി,വൈസ് ഡയറക്ടർ റവ. സി. മരിയ ടോം എഫ്.സി.സി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമതി ലിഷാ വർഗ്ഗീസ് ഓലിയ്ക്കൽ, ജോയിൻ ഡയറക്ടർ ശ്രീ റോബി മേനാച്ചേരിൽ, പ്രസിഡന്റുമാരായ ജസ്റ്റിൻ ജോർജ്, ജിനു മാത്യു, വൈസ് പ്രസിഡന്റ് റോസ്‌ലിൻ മരിയ ടോജി എന്നിവരും മറ്റു ഭാരവാഹികളും കുഞ്ഞു മിഷനറിമാരും അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൽ നിന്നും ഫലകം ഏറ്റുവാങ്ങി.
മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ,അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, ജനറൽ സെക്രട്ടറി ജയ്സൺ പുളിച്ചു മാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ സംസാരിച്ചു.




0 Comments