ദേവനഹള്ളിയിലുള്ള സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ഉടമയെയും മറ്റ് രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂൾ ഉടമ ധനഞ്ജയ്, ഇയാളുടെ ഭാര്യ ശൈലജ, പ്രിൻസിപ്പൽ, അധ്യാപികയായ തബസ്സും എന്നിവരാണ് പോക്സോ നിയമപ്രകാരം പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി അവസാന വാരം പുറത്തുവന്ന ഈ കേസ് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
രാത്രിയിൽ മദ്യലഹരിയിൽ ഹോസ്റ്റലിലെ പെൺകുട്ടികളുടെ ഡോർമിറ്ററിയിൽ അതിക്രമിച്ചു കയറിയാണ് ധനഞ്ജയ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവം പുറത്തറിയാതിരിക്കാൻ പ്രതികൾ സ്കൂൾ ക്യാമ്പസിനുള്ളിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന തായും പരാതിയിലുണ്ട്



0 Comments