കാഞ്ഞിരമല റോഡിന് 85 ലക്ഷം രൂപ അനുവദിച്ചു.
കടനാട് ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മങ്കര - കാഞ്ഞിരമല - വെള്ളക്കല്ല് റോഡിന് ഫ്രാൻസിസ് ജോർജ് എം.പി. 85 ലക്ഷം രൂപ അനുവദിച്ചു.
കടനാട് പഞ്ചായത്തിലെ എട്ടാം വാർഡും ഭരണങ്ങാനം പഞ്ചായത്തിലെ രണ്ടാം വാർഡും തമ്മിൽ ബന്ധിക്കുന്ന ഈ റോഡ് പണി പൂർത്തിയാകുന്നതോടെ ഒരു പ്രദേശത്തിൻ്റെ വികസനവും നാട്ടുകാരുടെ സഞ്ചാരയോഗ്യമായ റോഡും എന്ന ആഗ്രഹം സാധ്യമാകും.
മുൻ ബ്ലോക്ക് പഞ്ചായത്തു മെബറും ഇപ്പോൾ കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ലാലി സണ്ണി എം.പി.ക്കു നല്കിയ നിവേദനത്തിൻ്റെ ഫലമായാണ് ഫണ്ട് അനുവദിച്ചത്.




0 Comments