ഞങ്ങളെ ബി.ജെ. പി. ആക്കാൻ നോക്കണ്ട..... ഈ പ്രചരണത്തിനു പിന്നിൽ ആരെന്നറിയാം....ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ സ്വതന്ത്ര കൂട്ടായ്മ കൗൺസിലേഴ്സ് ബി.ജെ. പി. സ്ഥാനാർത്ഥിയായ ഷോൺ ജോർജിനാണ് പിന്തുണ നൽകുന്നത് എന്ന തരത്തിൽ നടക്കുന്ന പ്രചരണം വാസ്തവവിരുദ്ധമെന്ന് നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു, കൗൺസിലർമാരായ അഡ്വ.ബിനു പുളിക്കക്കണ്ടം , ബിജു പുളിക്കക്കണ്ടം എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. ... വീഡിയോ ഈ വാർത്തയോടൊപ്പം


ഞങ്ങളെ ബി.ജെ. പി. ആക്കാൻ നോക്കണ്ട..... ഈ പ്രചരണത്തിനു പിന്നിൽ ആരെന്നറിയാം....ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ സ്വതന്ത്ര കൂട്ടായ്മ കൗൺസിലേഴ്സ് ബി.ജെ. പി.  സ്ഥാനാർത്ഥിയായ ഷോൺ ജോർജിനാണ് പിന്തുണ നൽകുന്നത് എന്ന തരത്തിൽ നടക്കുന്ന പ്രചരണം വാസ്തവവിരുദ്ധമെന്ന് നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു, കൗൺസിലർമാരായ അഡ്വ.ബിനു പുളിക്കക്കണ്ടം , ബിജു പുളിക്കക്കണ്ടം എന്നിവർ   പത്ര സമ്മേളനത്തിൽ പറഞ്ഞു. ... 

പാലായിലെ സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗമായി പാലാ നഗരസഭയിലെ 13, 14 ,15 വാർഡുകളിൽ നിന്നും  ജയിച്ചുവന്നതിനു ശേഷം യു.ഡി. എഫ്  പിന്തുണയോടെ ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്സൺ ആയി   സ്ഥാനം  ഏറ്റതോടെ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ  അഡ്വ: ബിനു പുളിക്കകണ്ടം , ബിജു പുളിക്കകണ്ടം , ദിയ ബിനു പുളിക്കകണ്ടം ഇവർ യുഡിഎഫിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.   

ഇക്കാരണത്താൽ തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് വേണ്ടിയും സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പന് വേണ്ടിയും  സ്വതന്ത്ര കൂട്ടായ്മ കൗൺസിലേഴ്സ് ശക്തമായി   പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും സ്വതന്ത്ര ക്കൂട്ടായ്മ അംഗങ്ങൾ അറിയിച്ചു . 


കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ 26 വാർഡുകളിൽ 9 ഇടത്തേ ബി.ജെ. പി. യ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നുള്ളൂ. ആ 9 വാർഡുകളിൽ സ്വതന്ത്ര ക്കൂട്ടായ്മ സ്ഥാനാർത്ഥികൾക്കെതിരേയാണ് 3 വാർഡുകളിലും മത്സരിച്ചത്. ശക്തമായ ത്രികോണ മത്സരമാണ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് നേരിടേണ്ടി വന്നത്. വസ്തുത ഇതായിരിക്കെ , സോഷ്യൽ മീഡിയകളിലൂടെ ജോസ്. കെ. മാണിയും സംഘവും പുളിക്കക്കണ്ടത്തിൽ കൗൺസിലേഴ്സിന്റെ പിന്തുണ ബിജെപി സ്ഥാനാർത്ഥിക്കാണെന്ന് തരത്തിൽ നടത്തുന്ന പ്രചരണം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് മൂവരും പറഞ്ഞു. 

വീഡിയോ ഇവിടെ കാണാം 👇👇👇


കാലാകാലങ്ങളായി കേരള കോൺഗ്രസ് നേതൃത്വം കൈയ്യാളിയിരുന്ന നഗരസഭാ ഭരണം നഷ്ടമായതിന്റെ അസഹ്ഷ്ണുതയാണ് ഇത്തരം കുപ്രചരണങ്ങളിലൂടെ വെളിവാകുന്നതെന്ന് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. 

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നൂതന ആശയങ്ങളും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ അതിനെ ഇകഴ്ത്തി കാണിക്കാനായി അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായാണ് കേരള കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം കുപ്രചരണങ്ങളെ നല്ലവരായ പാലായിലെ പൊതുജനം അർഹിക്കുന്ന അവജ്‌ഞ്ഞയോടെ തള്ളിക്കളയുമെന്നും മൂവരും പത്ര സമ്മേളനത്തിൽ പറഞ്ഞു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments