ദേശീയ ശാസ്ത്ര ദിനത്തിന് മുന്നോടിയായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ പാതാമ്പുഴ പബ്ലിക് ലൈബ്രറി & ആർട്ട്സ് ക്ലബ്ബ് സെമിനാർ സംഘടിപ്പിച്ചു.
'ശാസ്ത്ര അവബോധവും പ്രാദേശിക സമൂഹവും' എന്ന വിഷയത്തിൽ ദേശീയ ശാസ്ത്ര കോൺഗ്രസ് പ്രൊജക്ട് ഗൈഡ് മനോജ് സെബാസ്റ്റ്യൻ ചിറയാത്ത് ക്ലാസ്സ് നയിച്ചു. ഗ്രന്ഥകാരനും ചിന്തകനും അദ്ധ്യാപകനുമായ ഡോ. റോയി തോമസ് ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
ഔട്ട്സ്റ്റാൻ്റിംഗ് ടീച്ചർ അവാർഡ് 2025-26 ജേതാവ് കൂടിയായ മനോജ് സെബാസ്റ്റ്യനെ ലൈബ്രറി ആദരിച്ചു. ലൈബ്രറി പ്രവർത്തന മേഖലയിലെ ഗ്രാമപഞ്ചായത്തംഗളായ മിനിമോൾ ബിജു, പ്രമോദ് എം.പി. എന്നിവരെയും ആദരിച്ചു. സെക്രട്ടറി എബി ഇമ്മാനുവൽ, പ്രസന്നകുമാർ എം.ആർ., മിനിമോൾ ഒ.സി., അനുരാജ് കെ.എം., പി.ജി. ജനാർദ്ദനൻ, ഷൈനി ബേബി, രതീഷ് ഇ.ആർ., മനീഷ പ്രമോദ്, മനു മാനുവൽ എന്നിവർ നേതൃത്വം നൽകി.




0 Comments