പാലാ സെന്റ്. തോമസ് കോളേജിലെ 1984-'87 കാല ബി. എസ് . സി ഫിസിക്സ്‌ വിദ്യാർഥികൾ 39 വർഷങ്ങൾക്ക് ശേഷം അന്നത്തെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്ന പ്രൊഫസർ റ്റി. വി. തോമസ് സാറിനെ സന്ദർശിച്ച് പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു.


പാലാ സെന്റ്. തോമസ് കോളേജിലെ 1984-'87 കാല ബി. എസ് . സി  ഫിസിക്സ്‌ വിദ്യാർഥികൾ 39 വർഷങ്ങൾക്ക് ശേഷം അന്നത്തെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്ന പ്രൊഫസർ റ്റി. വി. തോമസ് സാറിനെ ഇന്നലെ അദ്ദേഹത്തിന്റെ കഞ്ഞിക്കുഴിയിലുള്ള വസതിയിൽ സന്ദർശിക്കുകയുണ്ടായി.

 ഗുരുവന്ദനം എന്ന പേരിൽ നടത്തിയ ഈ പ്രോഗ്രാമിന്  ഈ ബാച്ചിലെ ഇപ്പോൾ നാട്ടിലുള്ള എല്ലാവരും ഒത്തു കൂടിയിരുന്നു. 
ഗുരുവിനെ പൊന്നാട അണിയിച്ചു മെമന്റോയും നൽകിയാണ് ശിഷ്യർ ആദരിച്ചത്.

കോളേജിൽ നിന്നും കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയതിൽ പിന്നെ ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം, 2013-ൽ എല്ലാവരും ഒത്തു കൂടി അലുംനൈ അസോസിയേഷൻ രൂപീകരിച്ചപ്പോൾ അതിന്റെ ഉദ്ഘാടനം നിർവഹിച്ചതും പ്രൊഫസർ റ്റി. വി. തോമസ് ആയിരുന്നു.


 തദവസരത്തിൽ, പ്രൊഫസർ ഡോ.മൈക്കിൾ ആഗസ്റ്റിൻ, പ്രൊഫസർ രാജു മാത്യു, പ്രൊഫസർ ഡോ. ഐസൺ വി. വഞ്ചിപുരക്കൽ തുടങ്ങിയവരും  സന്നിഹിതരായിരുന്നു. 

അതിനു ശേഷം എല്ലാവർഷവും മുടങ്ങാതെ അലുനൈ യോഗം ചേരുകയും അതോടൊപ്പം, സമൂഹത്തിനു മാതൃകയായ നിരവധി ജീവകാരുണ്യ പ്രവൃത്തികൾ  ഏറ്റെടുത്ത് നടത്തുകയും ചെയ്തുവരുന്നു.

 ഏറ്റവും ഒടുവിലായി അടുത്ത അധ്യയന വർഷത്തിൽ പാലാ പരിസരത്തുള്ള നിർധനരായ ഇരുപത്തിയഞ്ച് കുട്ടികളുടെ പഠനച്ചിലവ് ഇവർ ഏറ്റെടുക്കുകയാണ്.

 അതോടൊപ്പം ഒരു അങ്കണവാടിയിൽ കുട്ടികൾക്ക് വേണ്ട കളിക്കോപ്പുകൾ വാങ്ങി കൊടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
അടുത്ത മെയ്‌ മാസം പദ്ധതി നടപ്പിലാക്കും. 

രണ്ടു വർഷം മുൻപ് സഹപാഠികളിൽ ഒരാളുടെ ആകസ്മിക മരണത്തെത്തുടർന്ന് നിരവധി പ്രശ്നങ്ങൾക്ക് മുൻപിൽ പകച്ചു നിന്ന ആ കുടുംബത്തെ ചേർത്തു നിർത്തുവാനും മൂന്നു കുട്ടികളുടെയും വിദ്യാഭ്യാസ ചിലവുകൾക്കായി പത്തു ലക്ഷത്തിൽ അധികം  രൂപ സമാഹരിച്ചു അവർക്കു നൽകാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.



പഠനകാലത്ത് ക്ലാസ്സ്‌ ടീച്ചർ എന്ന നിലയിൽ സ്വന്തം മക്കളെ പോലെ എല്ലാ കുട്ടികളെയും കണ്ടിരുന്ന, അവരുടെ നന്മക്കായി എന്തു സഹായവും ചെയ്തിരുന്ന തോമസ് സാറിന്റെ വലിയ മനസിനെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും അനുസ്മരിക്കുകയുണ്ടായി. 

അദ്ദേഹം അന്നു കാണിച്ച സ്നേഹവും കരുതലും ഒന്നു കൊണ്ടു മാത്രമാണ് അന്നത്തെ വിദ്യാർത്ഥികൾ എല്ലാവരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ കഴിയുന്നത് എന്നത് നിസംശയം പറയാം.

 സന്തോഷകരമായ കുറെ മണിക്കൂറുകൾ സാറിനും കുടുംബത്തിനും ഒപ്പം ചിലവഴിച്ചതിനു ശേഷം വൈകുന്നേരമാണ് എല്ലാവരും പിരിഞ്ഞുപോയത്.
പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് പി. ജി. അനിൽ പ്രസാദ്, സെക്രട്ടറി ജോഷി വട്ടക്കുന്നേൽ, ട്രഷറർ കുര്യാച്ചൻ കൊക്കാട്, അലക്സ്‌ കൊട്ടാരം, സോജൻ ജോസഫ്,ബിജു ജോസഫ്, ബെന്നി ജോസഫ്, രാജു കലവറ തുടയവർ നേതൃത്വം നൽകി



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments