ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ വാഹനാപകടത്തിൽ മരിച്ചു.



ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് ആണ് മരിച്ചത്. 27 വയസായിരുന്നു.

ചൊവ്വാഴ്‌ച രാത്രി തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ  കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.


ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടം. പോലീസ് അന്വേഷണം ആരംഭിച്ചു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ്.

ജ്യോതിഷിന്റെ ഭൗതികദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഒരു മണിയോടെ ആശുപത്രിയില്‍ നിന്നെടുത്ത് ന്യൂസ് മലയാളം തിരുവനന്തപുരം  ബ്യൂറോയിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം പ്രസ് ക്ലബിലേക്കും തുടർന്ന് വീട്ടിലേക്കും കൊണ്ടുപോകും








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments