മാതൃവേദി തീക്കോയി മേഖല പാനമത്സരം വെള്ളികുളം യൂണിറ്റിന് രണ്ടാം സ്ഥാനം.
മാതൃവേദി തീക്കോയി മേഖല പാന മത്സരത്തിൽ വെള്ളികുളം മാതൃവേദി യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.തീക്കോയി സെൻ്റ് മേരീസ് പാരിഷ് ഹാളിൽവച്ച് നടന്ന മത്സരം വികാരി റവ. ഫാ.ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് കരിനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ആഷാൽ മണിയാക്കുപാറ, ആഗി ബെന്നി കൊച്ചുവീട്ടിൽ,ബിൻസി ബേബി കരോട്ടു പുള്ളോലിൽ ,മാഗി ആ ൻ്റണി വള്ളിയാം തടത്തിൽ ,ബീനാ ഷിബു കിഴക്കേമുറിയിൽ,
അൽഫോൻസാ ചിറ്റേത്ത് , ലിനി ആൻ്റണി വെള്ളാപ്പാണിയിൽ എന്നിവരടങ്ങിയവെള്ളികുളം ടീമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്.തീക്കോയി യൂണിറ്റിന് ഒന്നാം സ്ഥാനവും അടുക്കം യൂണിറ്റിന് മൂന്നാം സ്ഥാനവും ലഭിച്ചു.മത്സരത്തിൽ ഉന്നത വിജയം നേടിയ ടീമംഗങ്ങളെ വികാരി ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി., ജെസി ഷാജി ഇഞ്ചയിൽ തുടങ്ങിയവർ അഭിനന്ദിച്ചു.




0 Comments