പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ മലയാളവിഭാഗം അർണോസ് പാതിരി ചെയറും തൃശൂർ അർണോസ് പാതിരി അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. അദ്ധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, മലയാളവിഭാഗം മേധാവി ഡോ. സോജൻ പുല്ലാട്ട്, ഫാ. ജോസ് തച്ചിൽ എസ്.ജെ., കോർഡിനേറ്റർ ടോണി ജോസഫ്, രേണു വി.വി. തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുത്തൻപാനയുടെ ആലാപനവും നടത്തി. മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന നവസാഹിതിയുടെ കവർ പ്രകാശനവും നിർവ്വഹിച്ചു.




0 Comments