അനാവശ്യ വിവാദം ഒഴിവാക്കി തോണിക്കടവ് തൂക്കുപാലം നിര്‍മ്മാണം നടപ്പില്‍ വരുത്തണം - നഗരസഭ പ്രതിപക്ഷം.






 2016ല്‍ കെ.എം മാണി   ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.16 കോടി രൂപ അനുവദിച്ചതും എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയതുമായ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ രണ്ടാം ഘട്ടം തോണിക്കടവ് തൂക്ക് പാലം പദ്ധതി പുതിയ ഭരണസമിതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പൂര്‍ണ്ണമായും  എല്ലാ സഹകരണവും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവന്‍ പറഞ്ഞു. 
 
പദ്ധതി മര്‍ഗ്ഗ നിര്‍ദ്ദേശപ്രകരം റോഡിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ വാര്‍ഡിലെ റോഡ് അറ്റകുറ്റപണികള്‍ക്കായുള്ള തുക വെട്ടി കുറച്ച്  ഈ പദ്ധതിക്ക് തുക വകയിരുത്തിയാലും ജില്ലാ അസുത്രണ സമിതിയുടെ അംഗീകാരം ലഭിക്കില്ലയെന്ന്  ഞങ്ങള്‍ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്.അതു പോലെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച്  വിശദമായ രൂപരേഖ തയ്യാറാക്കി നഗരസഭക്ക് തനിയെ താങ്ങാന്‍ ആവാത്തതിനാല്‍ എം.ല്‍ എ, എം.പി, സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവ കൂടി കണ്ടെത്തി ഈ പദ്ധതി പൂര്‍ത്തികരിക്കണമെന്ന നിര്‍ദ്ദേശം ആണ് പ്രതിപക്ഷം എന്ന നിലയില്‍ വച്ചത്.കഴിഞ്ഞ കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണ്‍ അതിനെ അംഗികരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ബിജു പാലുപ്പടവന്‍ പറഞ്ഞു. 
 
 
ഈ  വര്‍ഷത്തെ   പ്രൊജക്ടില്‍ തന്നെ പദ്ധതി മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം വയ്ക്കാവുന്ന വികസന ഫണ്ടില്‍ നിന്ന് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിന് 5 ലക്ഷം രൂപയെങ്കിലും വകയിരുത്തണമെന്നും ഡി.പി.ആര്‍ തയ്യാറാക്കാതെ കൂടുതല്‍ തുക വകയിരുത്തിയാല്‍ ഫണ്ട് ലാപ്‌സാകാന്‍ സാധ്യതയുള്ളതിനാലും അടുത്ത വര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടില്‍ അത് കുറവ് വരാന്‍ സാധ്യതയുള്ളതിനാലുമാണ് മുന്‍ പരിചയം വച്ച് ഇത് നിര്‍ദ്ദേശിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. ഇനി കൂടുതല്‍ തുക വച്ചാലും എതിര്‍ക്കില്ലെന്നും പ്രതിപക്ഷം പറയുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments