പാലാ അൽഫോൻസ കോളേജിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് അറിവിന്റെയും ആവേശത്തിന്റെയും ദിനങ്ങൾ.



പാലാ അൽഫോൻസ കോളേജിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് അറിവിന്റെയും ആവേശത്തിന്റെയും ദിനങ്ങൾ. 

പാലാ അൽഫോൻസാ കോളേജിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഭാഗങ്ങളിലെ 23 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും അടങ്ങുന്ന സംഘമാണ് പഠനയാത്രയുടെ ഭാഗമായി ഡൽഹിയിലെത്തിയത്.ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ പാർലമെന്റിന്റെ പ്രവർത്തനങ്ങളും ചരിത്രപ്രധാനമായ രാഷ്ട്രപതി ഭവന്റെ നിർമ്മാണ ശൈലിയും നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. 


സന്ദർശനത്തിനിടെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായി വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തി.പഠനയാത്രയുടെ ഭാഗമായി താജ്മഹൽ, കുത്തബ്‌മിനാർ, ആഗ്രഫോർട്ട്, രാജ്‌ഘട്, ഇന്ത്യ ഗേറ്റ്, ജാലിയൻ വാലാ ബാഗ് സ്മാരകം, സുവർണ ക്ഷേത്രം, ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയും വിവിധ മ്യൂസിയങ്ങളും സംഘം സന്ദർശിച്ചു. 


പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞ ചരിത്രസ്മാരകങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും നേരിൽ കണ്ടത് തങ്ങളുടെ പഠനത്തിന് വലിയ മുതൽക്കൂട്ടായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.രാജ്യതലസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങളിലൂടെയുള്ള ഈ യാത്ര വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും രാജ്യചരിത്രത്തെക്കുറിച്ചും ആഴത്തിലുള്ള അറിവ് പകരാൻ സഹായിച്ചതായി കോളേജ് അധികൃതർ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments