ഇതെന്തൊരു തോന്ന്യാസമെന്ന് ചക്കാമ്പുഴക്കാർ ...... ചപ്പാത്ത് കടവനാൽ റോഡിൻ്റെ ആദ്യഭാഗം ഒഴിവാക്കി കോൺട്രാക്ടർ...... നാട്ടുകാർ പ്രതിഷേധിച്ചതോടെ നിരത്തിയ മെറ്റൽ ഉറപ്പിയ്ക്കാതെ ടാറിങ്ങ് നിർത്തി.
ജെയ്സൺ മുഞ്ഞനാട്ട്
ചക്കാമ്പുഴ കടവനാൽ ചപ്പാത്ത് റോഡിനെ മെയിൻ റോഡുമായി ബന്ധിപ്പിക്കുന്ന 50 മീറ്റർ ഭാഗം ഒഴിവാക്കി റീ ടാറിങ് നടത്താൻ കോൺട്രാക്ടർ നടത്തിയ നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ നാട്ടുകാരെ വെല്ലുവിളിച്ച് കോൺട്രാക്റ്റർ ടാറിങ് അവസാനിപ്പിച്ചു. ഇതോടെ വഴിയിൽ ടാർ പുരട്ടിയ മെറ്റൽ ഉറപ്പിയ്ക്കാത്തനിലയിലാണ്. നിലവിൽ ഈ റോഡിലൂടി കാൽനടയാത്ര പോലും അസാധ്യമാണ്.
വർഷങ്ങൾക്കു മുൻപേ അനുവദിച്ച ഫണ്ട് കോൺട്രാക്ടറുടെ ഉപേക്ഷമൂലം ടാർ ചെയ്തിരുന്നില്ല.ഒടുവിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപ് ഇലക്ഷൻ വിജ്ഞാപനം ഇറങ്ങിയശേഷം ഇയാൾ ടാറിങ് നടത്താൻ ശ്രമിച്ചത് വിവാദമായിരുന്നു.റോഡിൻ്റെ ആദ്യഭാഗം രാമപുരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് എന്നാണ് ഇയാൾ പറയുന്ന വാദം ,എന്നാൽ കഴിഞ്ഞ 30 വർഷമായി ഈറോഡ് പൂർണമായും ടാർ ചെയ്യുന്നത് കരൂർ ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ്.
ഈ കോൺട്രാക്ടർ തന്നെ മുൻപും ഇവിടം ടാർ ചെയ്തിരുന്നു.യാതൊരു ഗുണനിലവാരവും ഉറപ്പാക്കാതെയാണ് മുൻപും ഇയാൾ ഈ റോഡ് റീ ടാർ ചെയ്തിട്ടുള്ളത് എന്ന ആക്ഷേപം ഉയരുന്നുണ്ട്..റീടാറിങ് പൂർത്തിയാക്കിയാൽ മൂന്നുമാസത്തിനുള്ളിൽ റോഡ് പൊളിയുന്നതാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.




0 Comments