സി. നീന ബെനെഡിക്ത പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍


പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി കത്തോലിക്ക സന്യാസിനി നിയമിതയായി. 2023 മുതൽ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ സേവനമനുഷ്ഠിച്ചുവരികയായിരിന്ന ക്രൊയേഷ്യയിൽനിന്നുള്ള സി. നീന ബെനെഡിക്ത ക്രാപിച്ചിനാണ് പുതിയ നിയമനം.


2019 ജൂലൈ മുതൽ സ്ഥാനം നിർവ്വഹിച്ചിരുന്ന ക്രിസ്ത്യൻ മുറെ-യ്ക്ക് പകരമായാണ് വിൻസെന്റ് ഡി പോൾ ചാരിറ്റി സഹോദരി സന്യാസ സമൂഹാംഗമായ സി. നീനയ്ക്കു ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 13 വെള്ളിയാഴ്ച സി. നീനയ്ക്ക് പരിശുദ്ധ പിതാവ് സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചതിന്റെ പിന്നാലെയാണ് പുതിയ നിയമനം സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചത്.


1989 ജൂൺ 7ന് റിജേകയിൽ ജനിച്ച സി. നീന 2015-ൽ റിജേക യുണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദവും 2023-ൽ സഗ്രെബ് യൂണിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് ചെയ്യുകയാണ് സി. നീന. ഗാർഹിക പീഡനങ്ങൾക്ക് ഇരകളായ സ്ത്രീകൾക്കും പാർശ്വവത്കരിക്കപ്പെട്ട ആളുകൾക്കും വേണ്ടി നിയമ ഉപദേഷ്ടാവായും പത്രപ്രവർത്തകയായും സേവനം ചെയ്തിട്ടുണ്ട്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments