മലയാളഭാഷ പഠനത്തിൻ്റെ ശാസ്ത്രീയ അടിത്തറ ഹർമ്മൻ ഗുണ്ടർട്ടിൻ്റെ സമ്മാനം.
മലയാള ഭാഷ പഠനത്തിൻ്റെ ശാസ്ത്രീയ അടിത്തറ ഹർമ്മൻ ഗുണ്ടർട്ടിൻ്റെ സമ്മാനമാണെന്ന് മുൻ ചീഫ് സെക്രട്ടറിയും കേരള സർക്കാരിൻ്റെ ഭാഷാ മാർഗ്ഗ നിർദേശക വിദഗ്ധസമിതി ചെയർമാനുമായ ഡോ വി. പി. ജോയി പറഞ്ഞു.
വ്യാകരണവും നിഘണ്ടുവും ഉൾപ്പെടെ നിരവധി വിലപ്പെട്ട സംഭാവനകൾ മലയാളത്തിന് നൽകിയ റവ.ഡോ ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ 212 -ാം ജൻമദിനാചരണവും മാതൃഭാഷാപോഷകസന്നദ്ധ സമിതി അധ്യക്ഷൻ റവ. ഡോ തോമസ് മൂലയിൽ ഗുണ്ടർട്ടിനെക്കുറിച്ച് രചിച്ച 'മഹാനായ മലയാളിയും മഹത്തായ വലിയ പാഠാരംഭവും 'എന്ന കൃതിയുടെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ അൽഫോൻസാ കോളെജിൽ നടന്ന ചടങ്ങിൽ കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ മുൻ വിവരാവകാശ ക്കമ്മീഷണറും എഴുത്തുകാരനുമായ ഡോ.കുര്യാസ് കുമ്പളക്കുഴി പുസ്തകം ഏറ്റുവാങ്ങുകയും സദസ്സിനു പുസ്തകം പരിചയപ്പെടുത്തുകയുംചെയ്തു.
മഹാത്മാഗാന്ധി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസർ ഡോ .ജോസ് കെ. മാനുവൽ സ്വാഗതവും റവ. ഡോ തോമസ് മൂലയിൽ മറുപടിയും കൃതജ്ഞതയും അറിയിച്ചു.
.jpeg)





0 Comments