മൂന്നു കാറുകളിൽ സ്പിരിറ്റ് കടത്ത്..... ഒരു കാറിൽ നിന്ന് 1200 ലിറ്റർ സ്പിരിറ്റ് പിടിച്ചെ‌ടുത്ത് പോലീസ് ...... മറ്റ് രണ്ട് കാറുകളും പൊലീസിനെ വെട്ടിച്ച് കടന്നു....രണ്ടുപേര് അറസ്റ്റിൽ

 

ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജിജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്കപറമ്പിൽ എഎച്ച് അൻസിഫ് (40 )മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിനു സമീപം താമസിക്കുന്ന ഗിരീഷ് ( 39 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 


ഇവരിൽനിന്നു 34 കാനുകളിലെ സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. ഇന്നലെ രാത്രി നെടുങ്കണ്ട വളവിൽ വച്ചാണ് പോലീസ് കെഎൽ 14 ക്യൂ.60 62 നമ്പർ  കാറിൽനിന്നു സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് എത്തിയത് മറ്റു രണ്ടു കാറുകളും പോലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റിൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കാനും ശ്രമമുണ്ടായി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments