വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച വൈക്കോലുമായി ലോറി പാഞ്ഞത് 20 കിലോമീറ്ററോളം



 തൃശൂർ   ചാലക്കുടിയിൽ വൈക്കോലുമായി പോയ ലോറി 11 കെ.വി. വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു. 

തീപിടിച്ച വൈക്കോലുമായി 20 കിലോമീറ്ററോളമാണ് ലോറി പാഞ്ഞത്.  

 വൈക്കോലിന് തീപിടിച്ചതറിഞ്ഞ ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുകൊണ്ടു പോകുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. 20 കിലോമീറ്റർ ഓടി ചാലക്കുടിയിലെത്തിയ ലോറിയെ പിന്തുടർന്നുവന്ന മാള അഗ്നി രക്ഷാ സേന കൈകാണിച്ചുനിർത്തി വെള്ളം പമ്പുചെയ്ത് തീ അണയ്ക്കുകയായിരുന്നു. കുഴൂർ തുമ്പരശ്ശേരിയിൽ ഇറക്കുന്നതിനായി കോട്ടയത്തുനിന്ന്‌ വൈക്കോലുമായെത്തു മ്പോഴാണ് തീപിടിച്ചത്. 


ഇറക്കേണ്ട സ്ഥലമെത്തുന്നതിനു തൊട്ടു മുൻപാണ് തീ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ലോറിയിൽ ചുരുട്ടിവെച്ചിരുന്ന വൈക്കോലിൽ തീ പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ ഡ്രൈവർ നിർത്താതെ ഓടിച്ചു പോയി. കണ്ടുനിന്നവർ വിളിച്ചുപറഞ്ഞെങ്കിലും നിർത്താൻ കൂട്ടാക്കിയില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കപ്പിത്താൻ എന്ന ലോറിയിലെ ഡ്രൈവർ ബിജുവാണ് സാഹസികമായി വാഹനം ഓടിച്ചത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments