കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവ ദിവസമായ നാളെ ( മാർച്ച് 23 ) തിരുനക്കര പൂരം. രാവിലെ 9 ന് വിവധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ക്ക് വരവേല്‌പ്. വൈകിട്ട് 4 ന് തിരുനക്കര പൂരത്തിന് താഴണ്‍മഠം തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും.
ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി.ഡി. സന്തോഷ്കുമാർ മുഖ്യ അതിഥിയായിരിക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, 22 ഗജവീരന്മാർ പങ്കെടുക്കും. രാത്രി 8.30 ന് കലാക്ഷേത്രം സ്കൂള്‍ ബോബി കലാക്ഷേത്രയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്. 10 ന് തുറവൂർ നാരായണപണിക്കർ തിരുവൻവണ്ടൂർ അഭിജിത്ത് വാര്യർ എന്നിവരുടെ നാദസ്വര കച്ചേരി. 11 ന് തിരുവാർപ്പ് അനന്ദുവിന്റെ കൊട്ടിപ്പാടിസേവ. 12 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
24 ന് ആറാട്ട്. രാവിലെ 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളി പ്പ്. 11 ന് ആറാട്ട് സദ്യ. കലാവേദിയില്‍ വൈകിട്ട് 5 മുതല്‍ തിരുനക്കര എൻ.എസ്.എസ്. കര യോഗത്തിന്റെ ഭജന. 6 ന് റ്റി.പി.എൻ. രാമനാഥൻ പാണമംഗലം പി.ജി. യുവരാജിന്റെ നാദസ്വരകച്ചേരി. 8.30 ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേ ഖരൻ ഉദ്ഘാടനം ചെയ്യുന്നു. വിവിധ സാമൂഹിക, സാമുദായിക നേതാക്കള്‍ പങ്കെടുക്കു ന്നു. 10 ന് ചെന്നെ പ്രസന്ന വെങ്കിട്ടരാമൻ & പാർട്ടിയുടെ സംഗീതസദസ്. 1 ന് കടുത്തു രുത്തി ശ്രീകുമാറിൻ്റെ സോപാനസംഗീതം. പുലർച്ചെ 2 ന് ആറാട്ട് എതിരേല്‌പ്. 5 ന് കൊടിയിറക്ക്.



0 Comments