ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍…



  ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. ഏരൂര്‍ ആയിരനല്ലൂരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആയിരനല്ലൂര്‍ കല്യാണി മുക്കിന് സമീപം നന്ദനത്തില്‍ നന്ദകുമാര്‍ ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ സിമിയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


സിമിയുടേയും മകന്റേയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചു. പിന്നാലെയാണ് നന്ദകുമാര്‍ സിമിയെ കത്തികൊണ്ടുകുത്തിയത്. യുവതിയുടെ നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത മകനും പരിക്കേറ്റു. പരിസരവാസികളാണ് ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments