യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായിൽ വിവേചനം സി ഇല്ലാത്ത വികസനം ഉറപ്പാക്കും: മാണി സി കാപ്പൻ



യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായിൽ  വിവേചനം സി  ഇല്ലാത്ത വികസനം  ഉറപ്പാക്കും: മാണി സി കാപ്പൻ

യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായിൽ വിവേചനം ഇല്ലാത്ത വികസനം നടപ്പാക്കുമെന്ന് മാണി സി കാപ്പൻ.  കഴിഞ്ഞ അഞ്ചുവർഷക്കാലവും വികസന ക്ഷേമ കാര്യങ്ങളിൽ പാലാ നിയോജകമണ്ഡലത്തോട് എൽഡിഎഫ് സർക്കാർ കാട്ടിയത് കടുത്ത വിവേചനം ആണെന്ന് കാപ്പൻ ആരോപിച്ചു.   പാലായോട് വിവേചനം  കാട്ടുവാനും വികസനം പിന്നോട്ട് അടിക്കുവാനും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയവർ  വീണ്ടും വോട്ട് ചോദിച്ച് എത്തുമ്പോൾ  അത് ജനങ്ങളോടും ഈ നാടിനോടുള്ള വെല്ലുവിളിയാണെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.   ഈ തിരഞ്ഞെടുപ്പിൽ അവരോട് മറുപടി പറയുവാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും കാപ്പൻ വ്യക്തമാക്കി. 

തന്റെ എതിർ സ്ഥാനാർഥികളായി മത്സരിക്കുന്നവർ ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതേ പാർട്ടിയിലോ മുന്നണിയിലോ ഉണ്ടാകുമെന്ന് ഒരുറപ്പും അവർക്ക് നൽകാൻ ആവില്ല എന്നും കാപ്പൻ ആരോപിച്ചു.   ഇരുവരുടെയും മുൻകാല രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകുമെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.  മണ്ഡലം പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ  കൊഴുവനാൽ പഞ്ചായത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.


യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ മണ്ഡലപര്യടനം കൊഴുവനാൽ ഏലിക്കുളം പഞ്ചായത്തുകളിൽ പൂർത്തിയായി. രാവിലെ  9 മണിക്ക് ചേർപ്പുങ്കലിൽ നിന്നാണ്  പര്യടനം ആരംഭിച്ചത്.  ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം. മൂന്നാം ദിന പര്യടനം ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൻ  മുഖ്യപ്രഭാഷണം നിർവഹിച്ചു. യുഡിഎഫ് നേതാക്കളായ 
പ്രൊഫ.സതീശ് ചൊള്ളാനി, 
സി ടി രാജൻ, കുര്യാക്കോസ് പടവൻ,  സണ്ണി കാര്യപ്പുറം,ജോയി സ്കറിയ , ജോസി ജോസഫ്, ജോർജ് പുളിങ്കാട്, ആർ സജീവ്, സന്തോഷ് കാവുകാട്ട്, ജോസ് മോൻ,തോമസ് ഉഴുന്നാലിൽ,,ഗോകിൽ ജഗന്നിവാസ് , ജയിംസ് ചാക്കോ ജീരകത്ത്,യമുന പ്രസാദ് , അബ്ദുൾ കരീം, ജോബി കുറ്റിക്കാട്ട്, മാനുവൽ നെടുമ്പുറം, ജോഷി ആൻ്റണി, അഡ്വ.ജയദീപ്, മാർട്ടിൻ കോലടി, ജോർജുകുട്ടി ആനിത്തോട്ടം ,ജോയിക്കുട്ടി തോക്കനാട്ട്, മാത്യുസ് പെരിമനങ്ങാട്, വിഷ്ണു പറപ്പള്ളി,ആൻസി ജയിംസ്, ആൻസി ഷാജി, തോമസ് പാലക്കുടി, ആലീസ് ജോയി, സാവിച്ചൻംപാമ്പ്ളാനി, ഗീത സജി ,ഡാലിയ ജോണി, ഷീന രാജേഷ് , ജിബിൻ, ഷാജി, ജോയി മാത്യു, മറിയാമ്മ ജോസഫ് ,അഖിൽ രാജു, സാജി വളവനാൽ, പയസ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.


യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി വ്യാപാരസ്ഥാപനങ്ങളിൽ വോട്ടർ അഭ്യർത്ഥിച്ച് വനിതാ സ്ക്വാഡ്;  സ്ത്രീകളുടെ സംഘം പാലായിൽ കടകയറിയത് യുഡിഎഫിന്റെ ന്യായ് ഗ്യാരണ്ടികൾ  പ്രചരിപ്പിച്ച്

 യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം  പാലാ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് വനിതാ സ്ക്വാഡിന്റെ പ്രവർത്തനം.  അധികാരത്തിലെത്തിയാൽ യുഡിഎഫ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ന്യായ് ഗ്യാരണ്ടികളെ  കിറച്ച്  വോട്ടർമാർക്ക് അവബോധം നൽകിയാണ്  വനിതാ പ്രവർത്തകർ വ്യാപാരസ്ഥാപനങ്ങളിൽ പ്രചരണം നടത്തിയത്.  സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര,  വനിതാ വിദ്യാർത്ഥികൾക്ക് ആയിരം രൂപ സ്കോളർഷിപ്പ് എല്ലാ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്,  യുവതി യുവാക്കൾക്ക് സംരംഭം തുടങ്ങുവാൻ 5 ലക്ഷം വരെ പലിശരഹിത വായ്പ എന്നിങ്ങനെയുള്ള ഗ്യാരണ്ടികളാണ് യുഡിഎഫ് അവതരിപ്പിച്ചത്.  പൊതുയോഗ യാത്രയുടെ സമാപന വേദിയിൽ  രാഹുൽ ഗാന്ധിയായിരുന്നു ഗ്യാരണ്ടികൾ അവതരിപ്പിച്ചത്. 


തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അടക്കമുള്ള വനിതാ സംഘത്തിന് ലാലി സണ്ണി, രജിത പ്രകാശ്,  പ്രിൻസി സണ്ണി, അനുപമ വിശ്വനാഥ്,  ജ്യോതിലക്ഷ്മി,  മിനി റ്റി ജോൺ, ഗോപിക അമ്പാടി, സൗമ്യ സേവ്യർ, ആൻസ് മരിയ ജോസ്,  ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ദീപാ സജി,  യമുന കെ കെ, സ്നേഹ തോമസ്, ഷേർളി സാബു, അജിമോൾ മാത്യു,  എൽസമ്മ ജോർജ്, അമ്പിളി ജി,  ബിന്ദു സതീഷ്, മണിക്കുട്ടി സന്തോഷ്, വിജയകുമാരി, ഷൈനി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments