“സീറ്റില്ലെങ്കിൽ നേരത്തെ പറയാമായിരുന്നു , മത്സരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു” ....നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി.



 സീറ്റ് ഇല്ലാത്തത് വിഷമിപ്പിച്ചുവെന്ന് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ഇല്ലെങ്കിൽ ഒരു മാസം മുൻപ് എങ്കിലും പറയാമായിരുന്നുവെന്ന് എൽദോസ് അഭിപ്രായപ്പെട്ടു.  

 മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് പിന്മാറാൻ പറഞ്ഞത്. ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടാൽ മതിയായിരുന്നുവെന്നും എങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.  
 എല്ലാം ദൈവത്തിൻ്റെ നിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുമെന്നും എൽദോസ് വ്യക്തമാക്കി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments