കടനാട് ശീധർമ്മശാസ്താ ക്ഷേത്രത്തിൽ ശീധർമ്മശാസ്താവിൻ്റെയും പുന്നിലത്തുകാവിലമ്മയുടെയും ഉത്സവം 28 മുതൽ ഏപ്രിൽ 1 വരെ ആഘോഷിക്കും.
28 ന് രാവിലെ 7ന് കലവറ നിറയ്ക്കൽ, 9 ന് വിശേഷാൽ ഉച്ചപൂജ,വൈകിട്ട് 5 ന് വിശേഷാൽ ദീപാരാധന, 7 ന് ഭജനകളമെഴുത്തും പാട്ടും. 8 ന് നൃത്തസന്ധ്യ. 9 ന് തിരുവാതിരകളി.
29 ന് രാവിലെ 6.30 ന് വിശേഷാൽ പൂജകൾ വഴിപാടുകൾ. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, കളമെഴുത്തും പാട്ടും. രാത്രി 8 ന് തിരുവാതിരകളി.
30 ന് രാവിലെ 9 ന് വിശേഷാൽ ഉച്ചപൂജ.വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, കളമെഴുത്തുംപാട്ടും. രാത്രി 8 ന് തിരുവാതിരകളി. 31 ന് രാവിലെ 6.30 ന് കലംകരിക്കൽ 11 ന് വിശേഷാൽ ഉച്ചപൂജ. വൈകിട്ട് 6 ന് താലപ്പൊലിഘോഷയാത്ര. മേള പ്രമാണി കടുത്തുരുത്തി ഗൗതം കൃഷ്ണയുടെ ചെണ്ട മേളം. രാത്രി 7 ന് പൂമൂടൽ. തുടർന്ന് കളമെഴുത്തും പാട്ടും. 8.30 ന് നൃത്തസന്ധ്യ.
ഏപ്രിൽ 1 ന് രാവിലെ 8 ന് കലശപൂജ 8.30 ന് നാദസ്വരക്കച്ചേരി, 9.30 ന് കലാപീഠം കാളികാവ് അനന്ദുവിൻ്റെ നേതൃത്വത്തിൽ 21 കലാകാരൻമാരുടെ പഞ്ചാരിമേളം. 11.30 ന് കലശാഭിഷേകം.12 ന് ഉച്ചപൂജ, ചതുർശത നിവേദ്യം. 12.30 ന് തിരുവാതിര. 1ന് ഉത്രം ഊട്ട്, മഹാപ്രസാദ ഊട്ട്, വൈകിട്ട് 6 ന് കലാപീഠം അമനകര ഹരിമാരാരുടെ സ്പെഷൽ പഞ്ചവാദ്യം, കാഴ്ചശീബലി, സ്പെഷൽ പാണ്ടിമേളം. 7.30 ന് വിശേഷാൽ ദീപാരാധന തുടർന്ന് കളമെഴുത്തും പാട്ടും. രാത്രി 8 ന് ഗായത്രി സുരേഷ് നയിക്കുന്ന ഭക്തിഗാനനിശ.




0 Comments