വിശ്വ സനാതന ധർമ്മ വേദി ചാരിറ്റബിൾ ട്രസ്റ്റ് ഭാഗവതാചര്യൻ സ്വാമി ഉദിത് ചൈതന്യ മഹാരാജ് ബത്തേരി ശ്രീ ലക്ഷ്മി നരസിംഹക്ഷേത്രസന്നിധി ഹാളിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ലോഗോ മൗനയോഗി സ്വാമി ഹരി നാരായണൻ ജീ, സ്വാമി ഹംസാനന്ദപുരി എന്നീവർക്ക് നല്കി മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് ; പ്രകാശന കർമ്മം നിർവ്വഹിച്ചു. വിശ്വ സനാതന ധർമ്മ വേദി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റീ അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.സുരേന്ദൻ, അഡ്വ: ടി. ആർ. ബാലകൃഷ്ണൻ , വി.സി.രാജഗോപാൽ . സരള സിദ്ധാർത്ഥൻ,വിഷ്ണു വേണുഗോപാൽ, എ.കെ.ബിജു , തുടങ്ങിയവർ സംസാരിച്ചു.



0 Comments