മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് കോട്ടയം ജില്ലയിൽ


  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.  

 രാവിലെ 10ന്‌ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണും. തുടർന്ന് പകൽ 11ന്‌ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ തോംസൺ മൈതാനത്താണ്‌ ആദ്യ പൊതുയോഗം. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എൽഡിഎഫ്‌ സ്ഥാനാർഥികളായ ഡോ. എൻ ജയരാജ്‌, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.  


 ചങ്ങനാശേരിയിൽ വൈകിട്ട്‌ നാലിന്‌ പെരുന്ന രണ്ടാം നമ്പർ ബസ്‌സ്‌റ്റാൻഡിലാണ്‌ പൊതുയോഗം. സ്ഥാനാർഥി അഡ്വ. ജോബ്‌ മൈക്കിൾ പങ്കെടുക്കും.  

 വൈകിട്ട്‌ അഞ്ചിന്‌ ഏറ്റുമാനൂർ പേരൂർകവലക്ക്‌ സമീപം നടക്കുന്ന പൊതുയോഗത്തിൽ ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ വി എൻ വാസവൻ, അഡ്വ. കെ അനിൽകുമാർ, കെ എം രാധാകൃഷ്‌ണൻ, പി പ്രദീപ്‌ എന്നിവർ പങ്കെടുക്കും.  

 പാലാ കൊട്ടാരമറ്റം ബസ്‌സ്‌റ്റാൻഡിൽ വൈകിട്ട്‌ ആറിന്‌ നടക്കുന്ന പൊതുയോഗത്തിൽ സ്ഥാനാർഥികളായ ജോസ്‌ കെ മാണി, നിർമല ജിമ്മി എന്നിവർ പങ്കെടുക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments