ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: പിതൃവേദി പാലാ മേഖലാ കമ്മിറ്റി
ക്രിസ്ത്യനികളുടെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ പെസഹാ വ്യാഴാഴ്ചയും, ഈസ്റ്റർ ദിവസവും, എൻട്രൻസ് പരീക്ഷ നടത്തുവാനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനത്തിൽ, പാലാ മേഖല പിതൃവേദി കടുത്ത പ്രതിഷേധം രേഘപ്പെടുത്തി.ഒപ്പം തന്നെ ഓശാന ഞായറാഴ്ച പരിശീലന പരിപാടി നടത്താനുള്ള ഇലക്ഷൻ കമ്മീഷൻ്റെ തീരുമാനത്തിന് പിന്നിലും ദുരൂഹതയുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന ദിവസങ്ങളിൽ തന്നെ എൻട്രൻസ് പരീക്ഷ നടത്തുന്നതിന് പിന്നിൽ കുട്ടികളെ ആചരണത്തിൽ നിന്ന് വിലക്കുക എന്നുള്ള ലക്ഷ്യമാണോ എന്ന് കമ്മിറ്റി സംശയം പ്രകടിപ്പിച്ചു.ഇത്തരം നടപടികൾ മേലിൽ ഉണ്ടാകാതിരിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന, ഗവണ്മെന്റുകളോട് ആവശ്യപ്പെടുകയും ചെയ്തു.
മേഖലാ പ്രസിഡന്റ് സാബു കരിന്തയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോസഫ് മലേപറമ്പിൽ, ഫാ. ജോർജ് തറപ്പേൽ, ഇഗ്നെഷ്യസ് കോര ആനിത്തോട്ടം,ജോണി കൂട്ടുങ്കൽ, അനിൽ ജെ തയ്യിൽ,ജോസ് പന്തലാനി ,ജിൻസ് കടപ്പുർ, സോജൻ കല്ലറക്കൽ, ടെൻസൺ വലിയ കാപ്പിൽഎന്നിവർ പ്രസംഗിച്ചു.




0 Comments