സ്റ്റേഷന് മുറ്റം സൂപ്പർ ! - കാടുമൂടിയ രാമപുരം പോലീസ് സ്റ്റേഷന് പുത്തന്‍ ലുക്ക്
ടി.എൻ. വിശ്വൻ
( റിപ്പോർട്ടർ മംഗളം )
കേസ് ഡയറികളും ഫയലുകളും മാത്രമല്ല, ജനമനസ്സുകളെപ്പോലെ സ്വന്തം സ്റ്റേഷന് മുറ്റവും വൃത്തിയായി സൂക്ഷിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് രാമപുരം പോലീസ്.
കേസില്‍പ്പെട്ട് വര്‍ഷങ്ങളായി കിടന്നിരുന്ന വാഹനങ്ങളും അവയ്ക്കിടയില്‍ വളര്‍ന്നുപന്തലിച്ച കാടും കാരണം ശ്വാസം മുട്ടുകയായിരുന്ന സ്റ്റേഷന് പരിസരമാണ് ഇപ്പോള്‍ രാമപുരം പോലീസ് മനോഹരമാക്കിയിരിക്കുന്നത്.

എസ്.എച്ച്.ഓ. ദീപക് കെ.യുടെ നേതൃത്വത്തിലായിരുന്നു ഈ ശുചീകരണ യജ്ഞം. സ്റ്റേഷന് മുറ്റത്തുണ്ടായിരുന്ന പഴയ വാഹനങ്ങളെല്ലാം പിന്‍ഭാഗത്തേക്ക് മാറ്റി. കാടുകയറിക്കിടന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷം മുറ്റത്ത് പാറ മെറ്റല്‍ വിരിച്ചു. വര്‍ഷങ്ങളായി സ്റ്റേഷന് മുറ്റത്ത് തണലേകുന്ന ആല്‍മരത്തിന്റെ ചുവട് തെളിച്ച്, അതിന് ചുറ്റും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതോടെ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറി.
ഇതോടൊപ്പം സ്റ്റേഷനിലേക്ക് കയറുന്ന റോഡിന്റെ വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനും ശാശ്വത പരിഹാരമായി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)

0 Comments