സ്വന്തം മകളുടെ പാദസരം വിറ്റു; കള്ളൻ കയറിയെന്ന് വീട്ടുടമ; അന്വേഷണത്തിൽ ട്വിസ്‌റ്റ്


സ്വന്തം മകളുടെ പാദസരം വിറ്റു; കള്ളൻ കയറിയെന്ന് വീട്ടുടമ; അന്വേഷണത്തിൽ ട്വിസ്‌റ്റ്

തിരുവനന്തപുരം വെങ്ങാന്നൂരിൽ ഇല്ലാത്ത മോഷണത്തെക്കുറിച്ച് പരാതി നൽകിയ വീട്ടുടമ അറസ്‌റ്റിൽ. മകളുടെ സ്വർണം പാദസരം എടുത്ത് വിറ്റത് ഭാര്യ അറിയാതിരിക്കാനാണ് വീട്ടിൽ കള്ളൻ കയറിയെന്ന വ്യാജപരാതി നൽകിയത്. പക്ഷെ പൊലീസ് അന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ പരാതിക്കാരൻ പ്രതിയായി മാറി.

ചൊവ്വാഴ്‌ച രാവിലെ കോവളവും വിഴിഞ്ഞവുമൊക്കെ ഞെട്ടിയ വാർത്തയായിരുന്നു വെങ്ങാന്നൂരിലെ കവർച്ച. ഓട്ടോക്കാരൻ മനോജിൻ്റെ വീട്ടിൽ കള്ളൻ കയറി ഏഴ് പവൻ സ്വർണവും പതിനയ്യായിരം രൂപയും തട്ടിയെടുത്തു. വീട്ടിലെത്തിയവരോട് മനോജ് തന്നെ മോഷണകാര്യം വിശദീകരിച്ചു.


അന്വേഷണത്തിൽ കള്ളൻ കപ്പൽ തന്നെയെന്നു തെളിഞ്ഞു. വീട്ടുടമ മനോജ് തന്നെ. കുറച്ച് ദിവസം മുൻപ് മനോജ് മകളുടെ സ്വർണപാദസരം ആരുമറിയാതെ എടുത്ത് വിറ്റിരുന്നു. ഇക്കാര്യം ഭാര്യയും മക്കളും അറിയാതിരിക്കാൻ മെനഞ്ഞ കള്ളക്കഥയാണ് വീട്ടിൽ കള്ളൻ കയറിയെന്നത്. ജനൽ കമ്പി അറത്ത് കള്ളൻ വീട്ടിൽ കയറിയെന്നായിരുന്നു പരാതി. പക്ഷെ ജനൽ കമ്പി അറുത്തിരിക്കുന്നത് വീട്ടിനുള്ളിൽ നിന്നാണെന്ന് വ്യക്‌തമായി.


 പരിസരം നിരീക്ഷിച്ച പൊലീസിന് സംശയം തോന്നിയതോടെ കള്ളക്കഥ പൊളിഞ്ഞു. വിരലടയാള വിദഗ്‌ധരെത്തി പരിശോധിച്ചപ്പോൾ ജനൽ ഭാഗത്ത് നിന്ന് ലഭിച്ചത് മനോജിന്റെ മാത്രം വിരലടയാളം. അതോടെ മനോജിനെ പൊക്കി ‌സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്ത‌തോടെ മോഷണക്കഥ നുണക്കഥയെന്ന് തത്തപറയും പോലെ സമ്മതിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments